മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയില്‍ അവസരം ചോദിച്ചു വന്നു. അതായിരുന്നു ഹണി റോസ്.
പക്ഷേ സിനിമയില്‍ നായികയാക്കാനുള്ള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിയില്ല. ഞാന്‍ പറഞ്ഞു നമുക്ക് അടുത്ത സിനിമയില്‍ നോക്കാമെന്ന്.
ഹണിയുടെ അച്ഛന് വര്‍ഗീസ് ചേട്ടന് എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന സമയത്ത് കറക്റ്റ് ആയിട്ട് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു വേഷം മകള്‍ക്ക് നല്‍കാമെന്നു പറഞ്ഞിരുന്നു.
ഞാന്‍ പറഞ്ഞു, ശരിയാണ് ആ വാക്ക് ഞാന്‍ പാലിക്കാന്‍ പോകുകയാണ്. അങ്ങനെയാണ് ഹണി റോസ് സിനിമയിലേക്ക് വരുന്നത്. -വിനയന്