മ​ല​യാ​ളി​ക​ള്‍​ക്ക് നെ​ഗ​റ്റി​വി​റ്റി​യോ​ടാ​ണ് കൂ​ടു​ത​ല്‍ താ​ല്‍​പ​ര്യം; ഒ​രാ​ളെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ആ​ക്ര​മി​ക്കു​ക അ​വ​ര്‍​ക്ക് ര​സ​മാ​ണെന്ന് സാനിയ ഇയ്യപ്പൻ

 


ഞാ​ന്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​ത് എ​ന്‍റെ ഇ​ഷ്ട​മാ​ണ്. സി​നി​മ​യി​ല്‍ വ​ന്ന അ​ന്നു മു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് വി​ല​യി​രു​ത്ത​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നുവെന്ന് സാനിയ.

വി​മ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​രോ​ട് പ​റ​യ​ട്ടെ, എ​ന്നെ വി​ല​യി​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. ഞാ​ന്‍ ആ​രെ​യും വി​ല​യി​രു​ത്തു​ന്നി​ല്ല. വ്യ​ക്തി​പ​ര​മാ​യി ഒ​രാ​ളെ അ​റി​യാ​തെ വി​മ​ര്‍​ശി​ക്കാ​ന്‍ വ​ര​രു​ത്.

എ​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ​യാ​ണ് ഏ​റെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. എ​നി​ക്ക​ത് വ​ള്‍​ഗ​റാ​യി തോ​ന്നു​ന്നി​ല്ല. ഞാ​ന്‍ ഇ​ഷ്ട​മാ​യ​താ​ണ് ധ​രി​ക്കു​ന്ന​ത്. എ​ന്നെ നോ​ക്കു​ന്ന​ത് എ​ന്‍റെ വീ​ട്ടു​കാ​രാ​ണ്.

സി​നി​മ​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ടാ​ണ് ഇ​തൊ​ക്കെ വാ​ങ്ങു​ന്ന​ത്. എ​നി​ക്ക​തി​ല്‍ അ​ഭി​മാ​ന​മാ​ണ്. എ​വി​ടെ എ​ന്തു മോ​ശ​മു​ണ്ടെ​ങ്കി​ലും അ​തി​നെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്.

ഒ​രാ​ളെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ആ​ക്ര​മി​ക്കു​ക അ​വ​ര്‍​ക്ക് ര​സ​മാ​ണ്. മ​ല​യാ​ളി​ക​ള്‍​ക്ക് നെ​ഗ​റ്റി​വി​റ്റി​യോ​ടാ​ണ് കൂ​ടു​ത​ല്‍ താ​ല്‍​പ​ര്യം. ഇ​ത് ഒ​രു​പ​ക്ഷേ എ​ന്‍റെ തോ​ന്ന​ലാ​വാമെന്ന്  സാ​നി​യ ഇ​യ്യ​പ്പ​ന്‍

Related posts

Leave a Comment