മമ്മൂക്ക വളരെ വൃത്തിയായിട്ട് വ്യത്യസ്ത ഭാഷാ ശൈലികളില്‍ കഥാപാത്രങ്ങള്‍ ചെയ്യും. അതും അനായാസമായി ചെയ്യും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും സാര്‍ എന്ന് വിളിക്കുന്നത്.
മമ്മൂക്കയുടെ കാലില്‍ തൊട്ട് തൊഴണം. അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ഒരു സ്ട്രെയിന്‍, അത് സമ്മതിച്ചുകൊടുക്കണം. തിരുവനന്തപുരം ഭാഷയില്‍ സാധാരണ സെന്റിമെന്റ്സ് പറഞ്ഞാല്‍ ആളുകള്‍ കൂവുകയാണ് ചെയ്യാറ്.
കോമഡി പറയുവാണെന്ന് പറയും. പക്ഷേ മമ്മൂക്ക രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായിട്ടാണ് ആ സെന്റിമെന്റല്‍ സീന്‍ ചെയ്തത്. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാമെന്ന് മനസിലായത് അദ്ദേഹത്തിന്റെ ആ ഒരു പെര്‍ഫോമന്‍സ് കണ്ടാണ്. –നന്ദു