കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി ഈടാക്കിയത് ലക്ഷങ്ങൾ; പരാതിക്കാരന് അമിത ഫീസിൽ നിന്ന് കളക്ടർ തിരികെ വാങ്ങി നൽകിയത്  4 ലക്ഷം രൂപ

കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ രോ​ഗി​യി​ൽ നി​ന്നും ഈ​ടാ​ക്കി​യ അ​മി​ത ഫീ​സ് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട് രോ​ഗി​ക്കു ത​ന്നെ തി​രി​ച്ചു​ന​ൽ​കി.

ഉ​ക്ക​ടം ജി​എം ന​ഗ​ർ ജാ​ഫ​റി​നാ​ണ് ഉ​ക്ക​ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​മി​ത​മാ​യി ഈ​ടാ​ക്കി​യ നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​ച്ചു​ന​ൽ​കി​യ​ത്.

കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ സ​മ​യ​ത്ത് ഫീസി​ന​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​മി​ത തു​ക ഈ​ടാ​ക്കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ജാ​ഫ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ള​ക്ട​ർ ജി.​എ​സ്.​സ​മീ​ര​ൻ ഇ​ട​പെ​ട്ട് അ​മി​ത ഫീ​സി​ൽ നി​ന്നും 4,47,900 രൂ​പ ജാ​ഫ​റി​നു ത​ന്നെ തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു. ജാ​ഫ​റും കു​ടും​ബാം​ഗ​ങ്ങ​ളും ക​ള​ക്ട​ർ​ക്കു ന​ന്ദി അ​റി​യി​ച്ചു.

Related posts

Leave a Comment