തലവൻമാരായ ബഡാ ഗുണ്ടകൾ അഴിക്കുള്ളിൽ; കലിപ്പടങ്ങാതെ ഛോട്ടാ സംഘങ്ങളുടെ പോരാട്ടം; മെഡിക്കൽ കോളജ് പരിസരത്ത് അരങ്ങേറിയത് കുടിപ്പകയുടെ പേക്കൂത്ത് ; ഭീതിയിൽ ഗാന്ധിനഗർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം അ​വ​സാ​നി​ക്കു​ന്നി​ല്ല. ഗു​ണ്ടാ ത​ല​വന്മാ​ർ അ​ക​ത്താ​യി​ട്ടും സം​ഘാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​ര് അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ ഗു​ണ്ടാ​സം​ഘ​ങ്ങ​ളി​ൽ മൂ​ന്നു പേ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

പെ​രു​ന്പാ​യി​ക്കാ​ട് വി​ല്ലേ​ജി​ൽ മ​ള്ളൂ​ശ്ശേ​രി തി​ട​ന്പൂ​ർ അ​ന്പ​ല​ത്തി​നു സ​മീ​പം താ​ഴെ​പ്പ​ള്ളി വീ​ട്ടി​ൽ സ​ത്യ​ൻ മ​ക​ൻ അ​ന​ന്ദു സ​ത്യ​ൻ (23), ഓ​ണം​തു​രു​ത്ത് വി​ല്ലേ​ജി​ൽ നീ​ണ്ടൂ​ർ ക​ര​യി​ൽ ഡെ​പ്യൂ​ട്ടി ക​വ​ല ഭാ​ഗ​ത്ത് ചെ​റു​ക​ര വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ മ​ക​ൻ അ​ന​ന്ദു നാ​രാ​യ​ണ​ൻ (23) ആ​ർ​പ്പൂ​ക്ക​ര വി​ല്ലേ​ജി​ൽ ക​രി​പ്പ ഭാ​ഗ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ൻ മ​ക​ൻ വി​ശാ​ഖ് വി​ശ്വ​നാ​ഥ​ൻ (23) എ​ന്നി​വ​രെ​യാ​ണ് പോ​ലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മെ​ഡി​ക്ക​ൽ കോ​ളജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്താ​ണ് ഇ​വ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വന്മാ​രാ​യ അ​രു​ണ്‍ ഗോ​പ​ന്‍റെയും അ​ലോ​ട്ടി​യു​ടെ​യും സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ഇ​വ​ർ.

മു​ൻ​വൈ​രാ​ഗ്യ​വും കു​ടി​പ്പ​ക​യു​മാ​ണ് ഏ​റ്റു​മു​ട്ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ. ​ഷി​ജി, എ​സ്ഐ സ​ന്തോ​ഷ് കു​മാ​ർ, എ​എ​സ്ഐ മ​നോ​ജ്, സി​പി​ഒ​മാ​രാ​യ പ്ര​വീ​ണ്‍, പ്ര​വീ​ണോ, രാ​ഗേ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ൽ പോ​യ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Related posts

Leave a Comment