കുമരകം:14 വയസുള്ള മകനെ ഭാര്യ കൈകൊണ്ട് തല്ലിയതിനു ഭാര്യക്കെതിരേ നിർബന്ധിച്ച് പോലീസിനെ കൊണ്ട് കേസെടുപ്പിച്ചു ഭർത്താവ്.
കുമരകത്താണ് സംഭവം. ഗൃഹനാഥനും രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലുണ്ടായ മകനും രണ്ടാം ഭാര്യയിലുണ്ടായ മക്കളുമായാണ് താമസം.
ആദ്യ ഭാര്യയുടെ മകനെ രണ്ടാനമ്മയായ നിലവിലെ ഭാര്യ തല്ലിയതിന് കേസ് എടുക്കണം എന്ന ആവശ്യവുമായാണ് ഭർത്താവ് കുമരകം പോലീസിനെ സമീപിച്ചത്.
കുടുംബ വിഷയമായതിനാൽ കേസെടുക്കാതെ ഒത്തുതീർപ്പിലാക്കാമെന്ന് പോലീസ് നിർദ്ദേശിച്ചു. എന്നാൽ പോലീസ് കേസെടുത്തില്ലെങ്കിൽ ചൈൽഡ് ലൈനിൽ പോകുമെന്നുള്ള നിലപാട് ഭർത്താവ് എടുത്തതോടെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതിക്കാരനായ ഭർത്താവും കുറ്റം ആരോപിക്കപ്പെട്ട ഭാര്യയും രണ്ടു വീതം വിവാഹം ചെയ്തവരാണ്. ഇപ്പോൾ കൂടെയുള്ള രണ്ടാം ഭാര്യക്കെതിരേ ഭർത്താവിന്റെ പരാതി കുടുംബ പ്രശ്ത്തിൽ നിന്നുള്ളതാകാം എന്ന നിഗമനത്തിലാണ് പോലീസും.