സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പെന്ന് പോലീസ് . കോഴിക്കോട് ആസ്ഥാനമായുള്ള റിച്ച്വെ ബിസിനസ് ഹബ് കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
അനധികൃതമായി മണി ചെയിന്‍ മാതൃകയില്‍ ബിസിനസ് നടത്തിയതിന് സ്ഥാപന ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് വന്‍ തുക വാഗ്ദാനം നല്‍കിയാണ് ഇത് അംഗങ്ങളാക്കിയതെന്ന് കസബ സിഐ എന്‍. പ്രജീഷ് അറിയിച്ചു.
10000 രൂപയാണ് അംഗമാവാന്‍ ആദ്യം സ്വീകരിക്കുന്നത്. അംഗമായവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം 12 ലക്ഷം രൂപവരെ ലഭിക്കുമെന്നാണ് വാഗ്ദാനം.
അംഗമാവുന്നവര്‍ക്ക് 10,000 രൂപയുടെ ഉത്പന്നങ്ങളും നല്‍കും. ഇവര്‍ മൂന്നുപേരെ ചേര്‍ക്കണം. ഇപ്രകാരം ചേര്‍ത്ത മൂന്നുപേര്‍ മറ്റു മൂന്നുപേരെ കൂടി ചേര്‍ക്കണം.
ഇത്തരത്തില്‍ എട്ട് ലെവല്‍ വരെ ഒരംഗത്തിന് കീഴില്‍ എത്തിയാല്‍ 12 ലക്ഷം ലഭിക്കും. വന്‍ തുക മോഹിച്ച് നിരവധി പേര് ഇത്തരത്തില്‍ പലരേയും അംഗങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
800 ലേറെ പേരാണ് മണിചെയിനില്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ചില അംഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
ഉടമകള്‍ അനധികൃതമായി ബിസിനസ് നടത്തിയതെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
ബ്യൂട്ടി പാര്‍ലറിന്റെ മറവിലായിരുന്നു മണിചെയിന്‍ ബിസിനസ് നടത്തിയത്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എന്ന പേരില്‍ മണിചെയിന്‍ ബിസിനസ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് സൗത്ത് എസിപി പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരം കസബ സിഐ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പാവമണി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.
ഇവിടെ നിന്ന് ലാപ്ടോപുകളും ബ്രോഷറുകളുമടക്കം കണ്ടെടുത്തിട്ടുണ്ട്. മെഡി. കോളേജ് സ്വദേശി ജെയ്സണും ഭാര്യ ബുഷറയുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍.
200 രൂപയുടെ ഉത്പന്നത്തിന് 1800 രൂപ !
മണിചെയിന്‍ മാതൃകയില്‍ പണമിടപാട് നടത്തുന്ന സ്ഥാപനം വന്‍ ഭക്ഷ്യ ഉത്പന്നങ്ങളുടേയും മറ്റും പേരില്‍ വന്‍ തട്ടിപ്പ് നടത്തിയതായി പോലീസ്.
ഭക്ഷ്യവസ്തുക്കളുടേയും പ്രോട്ടീന്‍ ഉത്പന്നങ്ങളുടേയും മറ്റും വിലയിലാണ് തട്ടിപ്പ് നടത്തിയത്.
200 രൂപയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങളില്‍ കമ്പനിയുടെ പേര് പതിച്ചശേഷം 1800 രൂപയ്ക്കാണ് വില്പന നടത്തുന്നത്. മണി ചെയിനില്‍ അംഗങ്ങളാവുന്നവര്‍ ആദ്യം 10000 രൂപ നല്‍കണം.
ഇത്തരത്തില്‍ 10000 രൂപ നല്‍കുന്നവര്‍ക്ക് അതിന് സമാനമായ വിലയിലുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നുവെന്ന രീതിയിലാണ് കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ ഒന്‍പത് ഇരട്ടിവിലയില്‍ വില്‍ക്കുന്നു. ഇപ്രകാരം വന്‍ തുകകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.