മങ്കൊമ്പ് : ഭരണപക്ഷ അംഗങ്ങൾ വിട്ടുനിന്നതോടെ കൈനകരി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടന്നില്ല.
നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോക്ടറെ മർദ്ദി്്ച്ച കേസിൽ കോടതി നടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് യുഡിഎഫ് അവിശ്വാസത്തിനു നോ്ട്ടീ്സ് നൽകിയത്.
എന്നാൽ 11 ഓടെ യോഗം നടക്കാനിരിക്കുന്ന ഹാളിന്റെ വാതിലടച്ചപ്പോൾ യുഡിഎഫ് അംഗങ്ങൾ മാത്രമാണ് അകത്തുണ്ടായിരുന്നത.
15 അംഗങ്ങളുള്ള കമ്മറ്റിയിൽ സിപിഎം-എട്ട്, കോൺഗ്രസ്-5, ബിജെപി, വികസന സമിതി എന്നിവയ്ക്കു ഒന്നു വീതം അംഗങ്ങളുമാണുള്ളത്. ഇന്നലെ നടന്ന യോഗത്തിൽ വികസനസമിതി അംഗവും ഹാജരായില്ല.
ഇതോടെ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാതെ പഞ്ചായത്ത് കമ്മറ്റി പിരച്ച് വിടുകയായിരുന്നു.
പഞ്ചായത്തിൽ ഭൂരിപക്ഷമുള്ള ഇടതുപക്ഷം ജനാധിപത്യത്തിനു വിലകൽപ്പിച്ചില്ലെന്നു കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി.
കൈനകരിയിലെ ഇടതുപക്ഷത്തിനും , പഞ്ചായത്ത് പ്രസിഡണ്ടിനും സ്വന്തം ഗ്രാപഞ്ചായത്ത് അംഗങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതയെന്നു കോൺഗ്രസ് പാർലമെൻററി പാർട്ടി ഡി. ലോനപ്പൻ ആരോപിച്ചു.
കൈനകരിയിൽ ഇടതുപക്ഷത്തിന് സാങ്കേതിക ഭൂരിപക്ഷം മാത്രമാണുള്ളതെന്നും ജനാധിപത്യ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഡി ജോസഫ് ആരോപിച്ചു പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് പട്ടണം, നോബിൻ പിജോൺ ,ആശാ ജെയിംസ്, ലിനി ആൻറണിരും യോഗത്തിൽ പങ്കെടുത്തു.