നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥ ഉണ്ടോ? ബഡ്ജറ്റ് ആണോ പ്രശ്നം? എങ്കില്‍ ഇതാ ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങള്‍ക്കും ഒരു ഷോര്‍ട്ട് ഫിലിം എടുക്കാം.
ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ സീസണ് 5 മലയാളം ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
നല്ല കഥകള്‍ ഉണ്ടെങ്കിലും നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായാണ് ബഡ്ജറ്റ് ലാബിന്റെ ഈ ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഓരോ ലക്ഷം രൂപ ബഡ്ജറ്റില്‍ 5 ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനാണ് സീസണ് 5 ല്‍ പദ്ധതി ഇടുന്നത്.
ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിലുപരി, സിനിമ എന്ന വലിയ ലോകത്തിലേക്ക് ചുവടു വെക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് ബഡ്ജറ്റ് ലാബ് ഒരുക്കുന്നത്. നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് സീസണ് 5 ന്റെ ലോഗോ പ്രകാശനം നടത്തിയത്.
കഴിഞ്ഞ സീസണില്‍ 4 വിജയികള്‍ ആണ് ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവരുടെ ഷോര്‍ട്ട് ഫിലിം ഷൂട്ടിങ് പുരോഗമിക്കുകയാണ്..
കഴിഞ്ഞ സീസണുകളിലെ തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ തിരക്കഥകള്‍ നിര്‍മ്മാണ കമ്പിനികളുടെയും, സംവിധായകാരുടെയും മുന്നില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ബഡ്ജറ്റ് ലാബ് ഒരുക്കി.
ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ മത്സരമാണ് ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ ഈ ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്‍ഡസ്റ്റ്.
ഇതുവരെ 4 സീസണുകളില്‍ നിന്നായി 9 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയിലെ പ്രശസ്ത നിര്‍മ്മാണ കമ്പിനികളായ െ്രെഫഡേ ഫിലിം ഹൗസ്, ആഷിക് ഉസ്മാന് പ്രൊഡ്ക്ഷന്‍സ്, ലിറ്റില്‍ ബിഗ് ഫിലിംസ്, ഉര്‍വശി തീയറ്റര്‍സ് എന്നിവരോടൊപ്പം, സംവിധായകരായ ജിസ് ജോയ്, അരുണ്‍ ഗോപി, ടിനു പാപ്പച്ചന്, ഡിജോ ജോസ് ആന്റണി, തരുണ്‍ മൂര്‍ത്തി, പ്രശോഭ് വിജയന്, അഹമ്മദ് കബീര്‍ എന്നിവരും സീസണ് 5 ന്റെ ഭാഗമാകും..
ഈ കോവിഡ് കാലത്തും കലയെയും, ക്രിയാത്മകതയെയും,പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുക കൂടിയാണ് ബഡ്ജറ്റ് ലാബ് ഈ ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്ഡെസ്റ്റിലൂടെ..
നിങ്ങളുടെ കഥകള്‍ അയ്ക്കുന്നതിനായി http://www.budgetlab.in/s5 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓഗസ്റ്റ് 17 മുതല്‍ ആണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30, 2021.