തന്റെ ആദ്യ സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷമാകുന്നുവെന്ന് ഐഷ സുൽത്താന. പക്ഷെ ഇന്നാ പ്രത്യേക വിഭാഗം തനിക്ക് രാജ്യദ്രോഹി പട്ടം ചാർത്തിയിരിക്കുകയാണെന്നും ഐഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഞാനിപ്പോ എന്നെ പറ്റി ആലോചിക്കുവായിരുന്നു 2011-ലാണ് ഞാൻ ശശി ശങ്കർ സാറിന്റെ സിനിമയിലൂടെ ആദ്യമായി ക്ലാപ്പടിച്ചു കൊണ്ട് മലയാള സിനിമയിലെ സഹ സംവിധായികയായ് കടന്ന് വന്നത്,
പിന്നീട് ലാൽജോസ് സാറിന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി, അന്ന് സാറിൽ നിന്നും ഞാൻ പഠിച്ച വലിയ വലിയ പാഠങ്ങൾ,സത്യം പറഞ്ഞാൽ അതെനിക്കൊരു ഏറ്റവും നല്ലൊരു സ്കൂൾ ആയിരുന്നു,
സാറിന്റെ പാഠപുസ്തകത്തിൽ നിന്നുമാണ് ഞാൻ എന്നിലെ പാഷൻ ഡയറക്ഷൻ ആണെന്ന് തിരിച്ചറിഞ്ഞത്, അന്ന് മുതൽ ഞാനൊരു ഡയറക്ടറാവാൻ വേണ്ടി കഷ്ടപെട്ട് പഠിക്കാൻ തുടങ്ങി,
അത്ര നിസ്സാരമല്ലായിരുന്നു ഈ സഹ സംവിധാനം, കല്ലും മുള്ളും നിറഞ്ഞ വഴികളിലുടെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു,
ആ ഇടയ്ക്കാണ് എന്റെ വാപ്പയെയും അനിയനെയും എനിക്ക് നഷ്ടമാവുന്നത്, ഞാൻ തളർന്നു വീണുപോയ നാളുകൾ, അന്ന് തിരിച്ചു ജീവിതത്തിലേക്ക് വരാൻ എന്നെ നയിച്ച ഘടകം ഈ സഹ സംവിധാനമാണ്,
“കണ്ണുകൾ തുടച്ചിട്ട് നീ ഇറങ്ങി വർക്ക് ചെയ്യ് ഐഷാ” എന്ന് പറഞ്ഞു സ്വന്തം മോളെ പോലെ കൂടെ ചേർത്ത് നിർത്തിയത് ആ വലിയ മനുഷ്യയ എന്റെ ഗുരു ലാൽജോസ് സാറാണ്… 🙏🏻
വർക്ക് ചെയ്യുമ്പോഴും നഷ്ടപെട്ട വാപ്പയെയും അനിയനെയും ആലോചിക്കുമ്പോൾ ഉണ്ടായൊരുതരം ഫീൽ അത് പറഞ്ഞറിയിക്കാൻ സാധിക്കില്ലാ😰 അത്രയ്ക്ക് നിസ്സാരമല്ലല്ലോ ഒരാളുടെ രണ്ട് കയ്യും ഇല്ലാതാവുക എന്നത് 😰
“നിന്റെ നേരാണ് നീ തിരഞ്ഞെടുത്ത ഈ ജോലി” എന്നെന്നോട് ഞാൻ തന്നെ പറഞ്ഞു എനിക്ക് ധൈര്യം ഞാൻ തന്നെയായി മാറിയ നാളുകൾ, ഒപ്പം കടന്ന് പോയികൊണ്ടിരുന്ന വർഷങ്ങൾ…
2020 -ലാണ് സഹ സംവിധാനത്തിൽ നിന്നും സംവിധായിക ആവാനുള്ള തീരുമാനം ഞാൻ എടുക്കുകയും ആ വിവരം സന്തോഷത്തോടെ ഒരു നല്ല ദിവസം നോക്കി നിങ്ങളെ അറിയിക്കാനും തീരുമാനിച്ചത്…
2020- ആഗസ്റ്റ് -15 ആയിരുന്നു എന്റെ സിനിമയിലെ ടൈറ്റിൽ ആദ്യമായി ലാൽജോസ് സാർ ലോഞ്ച് ചെയ്തത്.
ഞങ്ങൾ ദ്വീപുക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് ആഗസ്റ്റ് 15 ആ ദിവസം തന്നെയാണ് ഞാൻ എന്റെ നേരിനെ നിങ്ങളുടെ മുമ്പിലേക്ക് എത്തിച്ചത്… ഇന്നേക്ക് ഒരു വർഷമാകുന്നു…
ഇന്നാ പ്രതേക വിഭാഗം എന്നെ രാജ്യദ്രോഹി പട്ടം ചാർത്തിയിരിക്കയാണ്:
ഈ വേളയിൽ നിങ്ങളോട് ഞാനൊന്നു ചോദിച്ചോട്ടെ, രാജ്യ സ്നേഹിയാണെന്ന് കാണിക്കാൻ ഞാനിപ്പോ പാട് പെടുന്നു എന്നല്ലേ നിങ്ങൾ പറയുന്നത്? എന്തിനു ഞാനത് ഇന്ന് കാണിക്കണം,
എന്നിൽ ഓർമ്മ വച്ചകാലം മുതലുള്ള രാജ്യസ്നേഹം നിങ്ങളിലേക്ക് ഇപ്പൊ കാണിക്കേണ്ട കാര്യം എനിക്കുണ്ടോ? ഓരോ തൊഴിലിനും അതിന്റെതായ നേരുണ്ട്, എന്റെ തൊഴിലാണ് എന്റെ നേര്…
ആ നേരിനെ നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച ദിവസത്തിന്റെ മഹത്വം അറിയുന്ന മനസ്സിലാക്കിയ, എന്നെ അല്ലേ നിങളിന്ന് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്…?
എന്റെ ശബ്ദം ഇല്ലായിമ്മ ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുത്ത തിന്മ്മയുടെ വഴി, ഒരിക്കൽ കാലം തെളിയിക്കും സത്യത്തിന്റെ വഴി ഏതായിരുന്നെന്നു…
അന്ന് നാടിനെ ഒറ്റികൊടുത്ത ഒറ്റുകാർക്ക് നിങൾ വിശ്വസിക്കുന്ന ദൈവത്തിൽ നിന്ന് പോലും മാപ്പർഹിക്കില്ല…
🌊🌙
Happy independence day 🇮🇳
Jai Hind 🇮🇳
#SaveLakshadweep