കേരളത്തില്‍ നിന്നു വീണ്ടും ഞെട്ടിക്കുന്ന പീഡനവാര്‍ത്ത കൂടി. പത്തനംത്തിട്ട സ്വദേശിനിയായ പതിനാറുകാരിയാണ് കാമുകന്റെ ക്രൂര പീഡനത്തിനിരയായത്. ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പീഡനം സംബന്ധിച്ച് പെണ്‍കുട്ടിയുടെ മൊഴികള്‍ ദൂരുഹമാണ്.
പത്തനംത്തിട്ട ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ശനിയാഴ്ച്ച ട്യൂഷനു പോയ പെണ്‍കുട്ടിക്കൊപ്പം കാമുകനും കൂടി. ഇരുവരും സ്കൂള്‍ ബാത്ത് റൂമിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് അവശയായി പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ അടുത്ത വീട്ടിലെ സ്ത്രീയാണ് ആദ്യം കണ്ടത് (കണ്ട സ്ത്രീ പറഞ്ഞത്). പന്തികേടു തോന്നിയ അവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ വാങ്ങി വീട്ടുകാരോട് കാര്യം പറഞ്ഞു. തന്നെ ആരോ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഓട്ടോറിക്ഷയില്‍ കയറ്റി പെണ്‍കുട്ടിയെ വീട്ടിലേക്ക് അയച്ചു.
പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതും സമാന കഥയാണ്. വീട്ടുകാര്‍ പെണ്‍കുട്ടിയെ പത്തനംത്തിട്ട ജനറല്‍ ആശുപത്രിയിലാക്കി. അവിടെവച്ചാണ് പീഡനം നടന്ന വിവരം അറിയുന്നത്. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. അടിയന്തിര ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്. കാമുകനായ കൊടുമണ്‍ സ്വദേശി ഹരികൃഷ്ണന് (22) പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലുണ്ടായ ആഴത്തിലുള്ള മുറിവും അണ്ഡവാഹനിക്കുഴലിനുണ്ടായ പരുക്കുകളും കൂട്ടപീഡനമായിരുന്നുവെന്ന സംശയത്തിലേക്കാണ് പോലീസിനെ നയിക്കുന്നത്. കാമുകന്റെ കൂട്ടുകാരാണ് പിന്നിലെന്നാണ് സംശയം. പെണ്‍കുട്ടി നേരത്തെയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വൈദ്യപരിശോധനയില്‍ വ്യക്തമാക്കുന്നത്. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.