ഓണത്തിന് പത്തു ദിവസങ്ങളിലായി പത്ത് സിനിമകളുമായി ആക്ഷൻ പ്രൈം ഒടിടി ചാനൽ.
ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷൻപ്രൈം ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 19 മുതൽ 30 വരെ എല്ലാ ദിവസങ്ങളിലും പുതുമയുള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയാണ് ഉദ്ഘാടന ചിത്രം. ഓഗസ്റ്റ് 19 ന് മുഹറത്തോടനുബന്ധിച്ചു സമദ് മങ്കട സംവിധാനം ചെയ്ത് അനു മോഹനും ലിയോണയും പ്രധാന വേഷത്തിൽ എത്തുന്ന “കാറ്റ് കടൽ അതിരുകൾ” റിലീസ് ചെയ്യും.
ഓഗസ്റ്റ് 20ന് ഉത്രാടം നാളിൽ കാൽ ചിലമ്പ്, തിരുവോണത്തിനു ധനയാത്ര, ഓഗസ്റ്റ് 22ന് സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കു സതീശൻ, 23ന് “1948 കാലം പറഞ്ഞത്’,
24ന് ഉരിയാട്ട്, 25ന് മാധവീയം, 26ന് കാന്തൻ -ദ ലവർ ഓഫ് കളർ, 27ന് കഥാന്തരം, 28ന് താമര, 29ന് “സഖാവിന്റെ പ്രിയസഖി, 30ന് സ്വപ്നങ്ങൾക്കപ്പുറം എന്നിങ്ങനെയാണ് റിലീസ് ചെയ്യുന്നത്.
ലോകത്തിലെ ഏതു രാജ്യത്ത് നിന്നും ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, സാംസംഗ്, എൽജി, റോക്കോ, ആമസോൺ ഫയർ,
ആൻഡ്രോയ്ഡ് മൊബൈൽ, ഐഒഎസ് തുടങ്ങി എല്ലാ ഓൺലൈൻ സംവിധാനങ്ങളിലും ആക്ഷൻ ഒടിടി ലഭ്യമാകും. ബ്ലോക്ക് ചെയ്ൻ ടെക്നോളജിയിൽ ലഭ്യമാകുന്ന ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോമാണ് ആക്ഷൻ പ്രൈം.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ഹോളിവുഡ് ചിത്രങ്ങൾ ഉൾപ്പെടെ ആക്ഷൻപ്രൈം ഒടിടിയിൽ ലഭ്യമാകും.
ഓരോ സിനിമയുടെയും നിർമാതാക്കൾക്ക് അവരുടെ സിനിമയുടെ കാഴ്ചക്കാരുടെ എണ്ണം ആ ചിത്രത്തിന്റെ കമന്റുകൾ എല്ലാം നേരിട്ട് അറിയാനാകും എന്നതും ആക്ഷൻ പ്രൈമിന്റെ പ്രത്യേകതയാണ്.