തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം കരുതലോടെ വേണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കി. മന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി.
അതേസമയം ലഭിക്കുന്ന വാക്സിൻ ഫലപ്രദമായി വിനിയോഗിക്കുന്ന കേരളത്തിന് മന്ത്രി അഭിനന്ദനം അറിയിച്ചു.
കൂടുതൽ വാക്സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാക്കുമെന്നും ഉത്പാദനം വർധിപ്പിക്കാൻ നടപടികൾ നടക്കുന്നുവെന്നും കേന്ദ്രമന്ത്രി സംസ്ഥാനത്തെ അറിയിച്ചു.
രണ്ടാം തരംഗം വൈകി ആരംഭിച്ചതിനാലാണ് സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതെന്നാണ് കേരളത്തിന്റെ നിലപാട്.
ഇക്കാര്യം കേന്ദ്രമന്ത്രിയുമായി ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ നടപടികളിൽ നിന്നും പിന്നോട്ടുപോകരുതെന്നും കേന്ദ്രം സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.