ക​ളി​ക്ക​ല്ലേ…​ലൈ​വി​ടും..! ആര്‍ക്കും യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാം, എ​ന്തു വേ​ണം എ​ങ്കി​ലും ഈ ​ചാ​ന​ലി​ലൂ​ടെ വി​ള​ന്പാം, ആ​രും ഒ​ന്നും ചോ​ദി​ക്കി​ല്ല; യുട്യൂബിലെ സ്‌നേഹപ്പാരകള്‍…

റെ​ൻ

ശ്ര​ദ്ധി​ക്കു​ക: (ഈ ​ക​ഥ​ക​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രോ മ​രി​ച്ചു​പോ​യ​വ​രോ ആ​യി യാ​തൊ​രും ബ​ന്ധ​വു​മി​ല്ല. അ​ഥ​വാ തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ തോ​ന്ന​ലു​ക​ൾ മാ​ത്രം)

ഫേസ്ബു​ക്കി​ൽ നി​ന്നാ​ണ് ന​ല്ല മീ​ൻ ക​റി എ​ങ്ങ​നെ വ​യ്ക്കാം എ​ന്നൊ​രു ലി​ങ്ക് കാ​ണു​ന്ന​ത്. മീ​ൻ ക​റി​യാ​യ​തു കൊ​ണ്ട് നാ​വി​ൽ വെ​ള്ള​മൂ​റി.

മീ​ൻ ക​റി വ​യ്ക്കാ​ൻ ഇ​ഷ്ട​മാ​ണ്, ഒ​പ്പം കൂ​ട്ടാ​നും. ഉ​ട​ൻ ആ ​ലി​ങ്കി​ൽ ക​യ​റി ക്ലി​ക്ക് ചെ​യ്തു. നേ​രെ പോ​യ​ത് ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ലാ​ണ്.

അ​ടു​ക്ക​ള​യാ​ണ് രം​ഗം. പെ​ട്ട​ന്ന്, യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ അ​വ​താ​രി​ക എ​ത്തി. പേ​രി​നു മാ​ത്രം വ​സ്ത്രം ധ​രി​ച്ച ഒ​രു യു​വ​തി.

ഒ​ന്ന് സൂ​ക്ഷി​ച്ചു നോ​ക്കി​യ​പ്പോ​ൾ ആ​ളെ പി​ടി​കി​ട്ടി. വി​വാ​ദ നാ​യി​ക ആ​ണ് പ​ല കാ​ര്യ​ത്തി​ലും. എ​ന്തോ, ന​ല്ല ജോ​ലി​യു​ണ്ടാ​യി​രു​ന്നു.

വി​വാ​ദം വ​ന്ന​പ്പോ​ൾ, ത​ത്കാ​ല​ത്തേ​ക്ക് പു​റ​ത്തി​രു​ത്തി. വി​വാ​ദ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ​പ്പോ​ൾ അ​ല്പം ജ​ന​കീ​യ​ത ത​നി​ക്കു​ണ്ടെ​ന്ന് തോ​ന്നു​ക​യും അ​ങ്ങ​നെ, ക​ക്ഷി യ‌്യൂ ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

അ​പ്പോ​ൾ, ചാ​ന​ൽ തു​ട​ങ്ങി​യ​ത് നാ​ലാ​ള് അ​റി​യ​ണ്ടേ..​അ​ല്പം റീ​ച്ച് കൂ​ട്ടേ​ണ്ടേ..​സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉ​ണ്ടെ​ങ്കി​ൽ അ​ല്ലേ വ​രു​മാ​നം ഉ​ണ്ടാ​കും..​ഇ​തൊ​ക്കെ വി​ചാ​രി​ച്ച് മ​ഹ​തി ചി​ല പൊ​ടി​ക്കൈ​ക​ൾ പ്ര​യോ​ഗി​ച്ചു.

അതു മറന്നോ?

ഇ​നി കാ​ര്യ​ത്തി​ലേ​ക്ക് വ​രാം…​മീ​ൻ ക​റി വ​യ്ക്കാ​ൻ വ​ന്ന യു​വ​തി​യെ നോ​ക്കി വ​സ്ത്രം ധ​രി​ക്കാ​ൻ മ​റ​ന്നു പോ​യ​താ​ണോ എ​ന്നും വി​ചാ​രി​ച്ചു പോ​യി.

എ​ന്നാ​ൽ, ചി​ല സം​ഭാ​ഷ​ണ​ങ്ങ​ൾ‌ കേ​ട്ട​പ്പോ​ൾ തോ​ന്നി ബോ​ധ​പൂ​ർ​വം ചി​ല വ​സ്ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന്.

അ​ങ്ങ​നെ, മീ​ൻ ക​റി വ​യ്ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഒ​പ്പം ചി​ല വ​സ്ത്ര​ധാ​ര​ണ​വും വ​സ്ത്രം അ​ഴി​ക്ക​ലും എ​ല്ലാം ന​ട​ക്കു​ന്നു​ണ്ട്. സി​നി​മ​യി​ലാ​ണേ​ൽ ഒ​രു “എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ങ്കി​ലും ഈ ​തു​ണ്ടു പ​ട​ത്തി​ന് കി​ട്ടി​യേ​നെ.

ഇ​തി​പ്പോ​ൾ, യൂ​ട്യൂ​ബ് ആ​ണ​ല്ലോ..​എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ “ലൈ​വ്’ ചെ​യ്തു ന​ശി​പ്പി​ച്ചു ക​ള​യും അ​വ​താ​ര​ക​ർ.

റീച്ചിലാണു ചാനൽ

ഈ ​ചാ​ന​ലി​ലൂ​ടെ ഒ​രു യാ​ത്ര ചെ​യ്ത​പ്പോ​ൾ കാ​ണാ​ൻ സാ​ധി​ച്ച​ത്… പാ​ച​കം എ​ല്ലാം തു​ട​ങ്ങി​യി​ട്ട് കു​റെ ആ​യെ​ന്ന്. കു​റെ എ​പ്പി​സോ​ഡു​ക​ൾ ക​ണ്ടു.

ശ​രീ​ര പ്ര​ദ​ർ​ശ​ന​ത്തി​ൽ എ​ല്ലാം ഒ​ന്നി​നൊ​ന്ന് മെ​ച്ചം. ബീ​ഫും ഫ്രൈ​യും, ചി​ക്ക​ന്‍റെ വി​വി​ധ വി​ഭ​വ​ങ്ങ​ളും ഒ​ക്കെ ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ എ​ല്ലാം ക​ണ്ടു.

ശ​രി​ക്കും പ​റ​ഞ്ഞാ​ൽ നൂ​റോ ഇ​രു​ന്നൂ​റോ തു​ട​ങ്ങി​യ സ​ബ​സ്ക്രി​ബ്ഷ​ൻ ഇ​പ്പോ​ൾ ല​ക്ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു.

ഇ​പ്പോ​ൾ, ചാ​ന​ൽ ന​ല്ല റീ​ച്ചി​ലാ​ണ്, കാ​ണു​ന്ന​വ​ർ ന​ല്ല ഫോ​മി​ലും. ഭ​ക്ഷ​ണം ഒ​ക്കെ മാ​റ്റി ഇ​പ്പോ​ൾ വ​സ്ത്രം ധ​രി​ക്കു​ന്ന​തും ശ​രീ​ര​ത്തി​ൽ പെ​യി​ന്‍റ​ടി​ക്കു​ന്ന​തു​മെ​ല്ലാം ചാ​ന​ലി​ൽ വ​രാ​ൻ തു​ട​ങ്ങി. ആ​രാ​ധ​ക​ർ കൂ​ടി, ഒ​പ്പം വ​രു​മാ​ന​വും.

അ​ശ്ലീ​ലം വി​ള​ന്പു​ന്ന​തും അ​ശ്ലീ​ലം കാ​ണി​ക്കു​ന്ന​തു​മാ​യ ഇ​ത്ത​രം ചാ​ന​ലു​ക​ളു​ടെ സ​ബ്സ്ക്രൈ​ബേ​ഴ്സ് ഏ​റെ​യും പ​തി​ന​ഞ്ചി​നും ഇ​രു​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

ആ​ർ​ക്കു വേ​ണ​മെ​ങ്കി​ൽ യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാം. എ​ന്തു വേ​ണം എ​ങ്കി​ലും ഈ ​ചാ​ന​ലി​ലൂ​ടെ വി​ള​ന്പാം. ആ​രും ഒ​ന്നും ചോ​ദി​ക്കി​ല്ല.

പത്തു കഴിഞ്ഞാൽ ലൈവിൽ!

മോ​ശ​മാ​യി ത​ങ്ങ​ളെ​ക്കു​റി​ച്ച് യൂ​ട്യൂ​ബി​ലൂ​ടെ ചി​ത്രീ​ക​രി​ച്ച​യാ​ളെ മ​ഹി​ളാ​മ​ണി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ്ദി​ച്ച സം​ഭ​വം അ​ടു​ത്തി​ട​യു​ണ്ടാ​യി.

മ​ർ​ദ്ദി​ക്കു​ന്ന​തും ചീ​ത്ത പ​റ​യു​ന്ന​തു​മെ​ല്ലാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ, പ്ര​ത്യ​ക്ഷ​ത്തി​ൽ വ​രാ​ത്ത ചീ​ത്ത പ​റ​യു​ന്ന മ​ല​ബാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി രാ​ത്രി പ​ത്തു ക​ഴി​ഞ്ഞാ​ൽ ലൈ​വി​ൽ എ​ത്തും..​പി​ന്നെ പ​റ​യു​ന്ന​ത്, എ​ന്തൊ​രോ..​എ​ന്തോ…​അ​തേ​ക്കു​റി​ച്ച് നാ​ളെ വാ​യി​ക്കു​ക.

(തു​ട​രും).

Related posts

Leave a Comment