കോ​ട്ട​യ​ത്തെ കോൺഗ്രസിന്‍റെ ചുക്കാൻ പിടിക്കാൻ നാ​ട്ട​കം സു​രേ​ഷ്? എ​തി​ർ​പ്പി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ; പ്ര​ഖ്യാ​പ​നം ഉ​ടൻ


കോ​ട്ട​യം: ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. കോ​ട്ട​യ​ത്ത് ജോ​ഷി ഫി​ലി​പ്പി​നു പ​ക​രം നാ​ട്ട​കം സു​രേ​ഷ് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന് ഉറ​പ്പാ​യി.

നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​ണ് നാ​ട്ട​കം സു​രേ​ഷ്. എ ​ഗ്രൂ​പ്പി​ന്‍റെ കൈ​യി​ലു​ള്ള സ്ഥാ​നം ഗ്രൂ​പ്പി​ന​തീ​ത​മാ​യി മ​റ്റൊ​രാ​ൾ​ക്കു ന​ൽ​കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഹൈ​ക്ക​മാ​ൻ​ഡി​നു ന​ൽ​കി​യ ലി​സ്റ്റി​ൽ നാ​ട്ട​കം സു​രേ​ഷി​ന്‍റെ പേ​രി​നാ​ണ് മു​ൻ​തൂ​ക്കം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഉമ്മൻചാണ്ടിക്ക് അതൃപ്തി
സ്വ​ന്തം ജി​ല്ല​യി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വേ​ണ്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് നാ​ട്ട​കം സു​രേ​ഷി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി സ​മ്മ​തം മൂ​ളി​യി​ട്ടി​ല്ല.

കെ.​സി.​ജോ​സ​ഫ്, ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ്, യൂ​ജി​ൻ ജോ​സ​ഫ്, ജോ​മോ​ൻ ഐ​ക്ക​ര എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു എ ​ഗ്രൂ​പ്പ് നി​ർ​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ എ ​ഗ്രൂ​പ്പി​ൽ വി​ള്ള​ലു​ണ്ടാ​ക്കി പു​തി​യ ഒ​രാ​ളെ പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ശ്ര​മം ന​ട​ത്തി. ഇ​തി​നാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്.

എ ​ഗ്രൂ​പ്പി​ൽ നി​ന്നും നി​ർ​ദേ​ശി​ച്ച പേ​രു​ക​ളോ​ടൊ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണു താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.

തിരുവഞ്ചൂരും സമുദായ നേതാവും
നാ​ട്ട​കം സു​രേ​ഷി​നെ പ്ര​സി​ഡ​ന്‍റാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കെ.സു​ധാ​ക​ര​നെ അ​റി​യി​ച്ച​താ​യ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ ജി​ല്ല​യി​ൽ എ ​വി​ഭാ​ഗം ര​ണ്ടു ചേ​രി​യാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ട്ട​കം സു​രേ​ഷി​നു വേ​ണ്ടി പ്ര​മു​ഖ സ​മു​ദാ​യ നേ​താ​വും സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

കെഎ​സ് യു​വി​ലൂ​ടെ​യാ​ണ് നാ​ട്ട​കം സു​രേ​ഷ് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് എ​ത്തു​ന്ന​ത്. നാ​ട്ട​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​ണ്.

ഐ ഗ്രൂപ്പിനും കിട്ടിയില്ല
വ​ർ​ഷ​ങ്ങ​ളാ​യി എ ​ഗ്രൂ​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​ത്ത​വ​ണ ഐ ​വി​ഭാ​ഗ​ത്തി​നു വേ​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം ഐ ​ഗ്രൂ​പ്പ് സു​ധാ​ക​ര​നു മു​ന്പി​ൽ വ​ച്ചി​രു​ന്നു.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഈ ​നീ​ക്ക​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​സ​ഫ്, ബി​ജു പു​ന്ന​ത്താ​നം എ​ന്നി​വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്.

കോ​ട്ട​യ​ത്തി​നു പ​ക​രം ആ​ല​പ്പു​ഴ​യോ ഇ​ടു​ക്കി​യോ എ ​ഗ്രൂ​പ്പി​നു ന​ൽ​കാ​നാ​യി​രു​ന്ന ധാ​ര​ണ. എ​ന്നാ​ൽ ഈ ​നീ​ക്ക​വും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വി ഗ്രൂപ്പിനെ ഒതുക്കി
ഇ​തി​നി​ട​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി ​ഗ്രൂ​പ്പും ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണ്. ജോ​സി സെ​ബാ​സ്റ്റ്യ​നെ ഗ്രൂ​പ്പി​ന​തീ​ത​മാ​യി പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വേ​ണു​ഗോ​പാ​ലും ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഈ ​നീ​ക്ക​ത്തെ എ, ​ഐ ഗ്രൂ​പ്പു​ക​ൾ ഒ​ന്ന​ട​ങ്കം എ​തി​ർ​ക്കു​ക​യാ​ണ്.മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ ടോ​മി ക​ല്ലാ​നി​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് താഴേത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​കർ​ക്കി​ടയി​ൽ വി​കാ​ര​മു​ണ്ട്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​ര​വ​ധി നേ​താ​ക്ക​ൾ കെ.​സു​ധാ​ക​ര​നേ​യും ഹൈ​ക്ക​മാ​ൻ​ഡി​നെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment