റെൻ
പേരിന്റെ അറ്റത്ത് ഒരു കൊട്ടാരമൊക്കെയുണ്ട്. ചില തറവേലകൾ ഒക്കെ കാണിച്ചാണ് “ഫെയ്മസ്’ ആയത്. സമൂഹമധ്യത്തിൽ പറയാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്.
അതൊക്ക പച്ചയായി അങ്ങ് പറയും. ഇതൊക്കെ, ഒരു പെണ്ണിനു പറയാൻ പറ്റുമോ..എന്ന് ചോദിച്ചവർ പോലും ഈ ചേച്ചിയുടെ ആരാധികയായി മാറി.
ഇങ്ങനെ, ചില തട്ടിക്കൂട്ടലുകൾകൊണ്ട് തുടങ്ങിയ യൂട്യൂബ് ചാനലിന് ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സ് ആയി.
രാത്രി പത്തുമണി
സ്വന്തം ചാനലിലൂടെയുള്ള ചേച്ചിയുടെ ലൈവിനു തന്നെ ലക്ഷങ്ങളുടെ ആരാധകരാണ്. രാത്രി 10 കഴിഞ്ഞാൽ കാമറയും ഓണാക്കി ചേച്ചി ഇരിക്കും.
കുളിച്ച് , മുടിയൊക്കെ അഴിച്ചിട്ട് ഒരു ഒന്നൊന്നൊര ഇരിപ്പാണ്. നൈറ്റ് ഡ്രസായിരിക്കും ധരിക്കുക. ശരീരഭാഗങ്ങളിൽ ചിലത് ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്യും.
ഈ ലൈവിന് അടിയിൽ കൂടി വരുന്ന കമന്റ്സിന് മറുപടി പറയുകയാണ് ചേച്ചിയുടെ പരിപാടി.
ഈ ഇരിപ്പ് കണ്ട് ചോദിക്കുന്നതു ബല്ലാത്ത ചോദ്യങ്ങളാണ്. ഉത്തരങ്ങളാകട്ടെ ആരാധകർ പ്രതീക്ഷിക്കുന്നതും.
ചീത്ത വിളിയും ശരീര വർണനകളും അശ്ലീലം പറച്ചിലും അങ്ങനെ എല്ലാം ആയി ചിലപ്പോൾ ഒരു മൂന്നു മണിക്കൂറുകളോളം ഈ ലൈവ് പരിപാടി നീളും.
ചീത്ത വിളിയിലും അശ്ലീലം പറച്ചിലിലും ബീപ്..ബീപ് ശബ്ദമില്ല, അതുകൊണ്ട് ഇതു കേൾക്കുന്നതിനുള്ള ആരാധകരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
കാമറയ്ക്കു പിന്നിൽ നിന്നുള്ള ചേച്ചിയുടെ ചീത്തവിളി എല്ലാവർക്കും പരിചിതമാണല്ലോ..അതുകൊണ്ട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.
ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളാണ് ലൈവിനു പുറമെ യൂട്യൂബിൽ ചെയ്യുന്നത്. ചർച്ചയെന്ന് പറയുന്പോൾ സെക്സ് വിഷയങ്ങൾ.
ഏകദേശം അരമണിക്കൂർ ദൈർഘ്യം വരും വീഡിയോകൾക്ക്. ഇത്തരം വീഡിയോയിൽ നല്ല വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിലും വായിൽ നിന്നും വരുന്നത് അത്ര നല്ല കാര്യങ്ങളല്ല.
കേസ് പുല്ലാണ്!
സമൂഹ മാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയത് പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ ചേച്ചിക്കെതിരേ നിരവധി തവണ കേസെടുത്തിരുന്നു.
എന്നാൽ, കേസുകളെല്ലാം കണ്ടം വഴി ഓടിയതല്ലാതെ ചേച്ചിയുടെ സംഭാഷണങ്ങൾ ഇപ്പോഴും നല്ല ചൂടൻ രീതിയിൽ തുടരുകയാണ്.
ചില പൊതുവായ വിഷയങ്ങളിൽ ചേച്ചി സ്വന്തമായി അഭിപ്രായം പറയും. അല്പം വിവാദമാകുന്ന അഭിപ്രായങ്ങളാണ് പറയുന്നത്.
ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിനു വലിയ പ്രചാരണം വാർത്തകളുടെ രൂപത്തിൽ കൊടുക്കുകയും ചെയ്യും.
പിന്നെ, ഇതിനുള്ള വിശദീകരണം നടത്താൻ സ്വന്തം ചാനലിൽ ഒരു ഒന്നൊന്നര ലൈവും…എന്തായാലും ചാനലിന് റീച്ച് കൂട്ടാനുള്ള തരികിടകൾ ഒരു സംഭവമായി മുന്നോട്ട് കൊണ്ടുപോകുന്നു.