വ​നി​താ ക​മ്മീ​ഷ​നി​ലെ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്ഹ​രി​ത നേ​താ​ക്ക​ളോ​ട് ലീ​ഗ് നേ​തൃ​ത്വം


മ​ല​പ്പു​റം: എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്കെ​രെ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഹ​രി​ത നേ​താ​ക്ക​ളോ​ട് മു​സ്്ലിം ലീ​ഗ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്നു രാ​വി​ലെ പ​ത്തു​മ​ണി​ക്കു​ള്ളി​ൽ വ​നി​താ ക​മ്മീ​ഷ​നി​ലെ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് വ​നി​താ നേ​താ​ക്ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്.

കേ​സ് പി​ൻ​വ​ലി​ക്കാ​തെ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. പാ​ണ​ക്കാ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ​രാ​തി പി​ൻ​വ​ലി​ക്കാ​നു​ള്ള നി​ർ​ദേ​ശം ലീ​ഗ് നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച​ത്.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​ഞ്ഞു തീ​ർ​ക്കേ​ണ്ട പ്ര​ശ്ന​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ച​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​നു​ള്ള​ത്.

എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ മാ​ന​സി​ക​മാ​യി പീ​ഢി​പ്പി​ക്കു​ക​യും അ​പ​മാ​ന​ക​ര​മാ​യി സം​സാ​രി​ക്കു​ന്ന​തും ചെ​യ്ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന​യു​ടെ ത​ന്നെ വ​നി​താ​വി​ഭാ​ഗ​മാ​യ ഹ​രി​ത​യു​ടെ നേ​താ​ക്ക​ൾ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment