ന്യൂഡൽഹി: അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭീകര സംഘത്തിൽ മലയാളികളുമുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് കോണ്ഗ്രസ് എംപി ശശി തരൂർ.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പമാണ് തരൂർ ആശങ്ക പങ്കുവച്ചത്. തരൂർ ട്വീറ്റ് ചെയ്ത വീഡിയോയിൽ മലയാള സംഭാഷണമുണ്ടോ എന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രണ്ടു മലയാളികൾ എങ്കിലും അഫ്ഗാനിൽ ഉണ്ടെന്നാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരാൾ സംസാരിക്കട്ടെ എന്നും മറ്റൊരാൾ അവനെ മനസിലാക്കുന്നു എന്നും പറയുന്നുവെന്നാണ് തരൂരിന്റെ വാദം.
അതിനിടെ സ്ഥിതി ഗുരുതരമായ അഫ്ഗാനിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥ സംഘത്തെ ഡൽഹിയിൽ എത്തിച്ചു. വ്യോമസേന വിമാനത്തിലാണ് ഇവരെ എത്തിച്ചത്. കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.