മൂ​ന്നാം​ത​രം​ഗത്തെ നേരിടാൻ ആശുപത്രികൾ തയാറെടുക്കുന്നു! അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പറഞ്ഞതിങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നൊ​​​രു​​​ക്ക​​​മാ​​​യി 48 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ സ​​​ജ്ജ​​​മാ​​​കു​​​ന്ന പീ​​​ഡി​​​യാ​​​ട്രി​​​ക് വാ​​​ര്‍​ഡു​​​ക​​​ളും ഐ​​​സി​​​യു​​​ക​​​ളും 60 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

490 ഓ​​​ക്സി​​​ജ​​​ന്‍ സ​​​ജ്ജീ​​​ക​​​ര​​​ണ​​​മു​​​ള്ള പീ​​​ഡി​​​യാ​​​ട്രി​​​ക് കി​​​ട​​​ക്ക​​​ക​​​ള്‍, 158 എ​​​ച്ച്ഡി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍, 96 ഐ​​​സി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ ആ​​​കെ 744 കി​​​ട​​​ക്ക​​​ക​​​ളാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നി​​​ല്‍ ക​​​ണ്ട് വ​​​ലി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി വ​​​രു​​​ന്ന​​​ത്.

ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഐ​​​സി​​​യു, ഓ​​​ക്സി​​​ജ​​​ന്‍ കി​​​ട​​​ക്ക​​​ക​​​ള്‍ വ​​​ര്‍​ധി​​​പ്പി​​​ച്ച് വ​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ഓ​​​ക്സി​​​ജ​​​ൻ ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സ്റ്റേ​​​റ്റ് കോ​​​വി​​​ഡ് 19 ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​സ​​​ന്ദ​​​ര്‍​ശി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Related posts

Leave a Comment