തമിഴ് ആന്തോളജി ചിത്രമായ നവരസയിൽ സൂര്യയുടെ നായികയായ മലയാളി താരം പ്രയാഗ മാർട്ടിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, നടിപ്പിൻ നായകന്റെ നായികയായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രയാഗ.
സൂര്യയുടെ നായികയായതിനെ കുറിച്ച് ലളിതമായി പറഞ്ഞാല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നാണ് പ്രയാഗ പറയുന്നത്.
കരിയറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണെന്നും അത്തരത്തിലൊരു ആഗ്രഹം തനിക്കും ഉണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
ആ ആഗ്രഹത്തിനായി ഒരുപാട് പരിശ്രമിച്ചു. അതിന്റെയൊക്കെ ഫലമെന്നോണമാണ് ഒരുപാട് ആളുകള്‍ സ്വപ്നം കാണുന്ന ഈ അവസരം തേടിയെത്തിയതെന്നും പ്രയാഗ കൂട്ടിച്ചേർത്തു.