പറവൂർ: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടിൽ ബിജിൽകുമാറിനെ(37)ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി വൈകീയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അയൽ വീട്ടിലെ യുവാവ് അന്വേക്ഷിച്ചു ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന ബിജിൽകുമാർ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: സജന, നാല് വയസുകാരൻ അഭിൻ മകനാണ്.