ബാറുകളിൽ പകൽക്കൊള്ള, ബില്ലില്ലാതെ വില്പന! മ​​ദ്യ​​ത്തി​​ന് അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കു​​ന്ന​​തി​​നെ​​തി​​രേ വ്യാ​​പ​​ക പ​​രാ​​തി

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ബാ​​റു​​ക​​ളി​​ൽ മ​​ദ്യ​​ത്തി​​ന് അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കു​​ന്ന​​തി​​നെ​​തി​​രേ വ്യാ​​പ​​ക പ​​രാ​​തി.

പ്രി​​ന്‍റ​​ഡ് വി​​ല​​യി​​ൽ വി​​ല്ക്ക​​ണ​​മെ​​ന്ന സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം കാ​​റ്റി​​ൽ പ​​റ​​ത്തി ബി​​വ​​റേ​​ജ​​സ് ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ളി​​ൽ വി​​ൽ​​ക്കു​​ന്ന​​തി​​നെക്കാ​​ൾ 50 മു​​ത​​ൽ നൂ​​റുവ​​രെ രൂ​​പ അ​​ധി​​ക​​മാ​​യി ഈ​​ടാ​​ക്കി​​യാ​​ണ് ഭൂ​​രി​​ഭാ​​ഗം ബാ​​റു​​ക​​ളി​​ലും വി​​ൽ​​പ​​ന.

ബി​​ല്ല് ന​​ല്കാ​​തെ​​യാ​​ണ് ഈ ​​പ​​ക​​ൽ​​ക്കൊ​​ള്ള​​യെ​​ന്നും പ​​രാ​​തി​​യു​​ണ്ട്.

അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കി​​യ​​തി​​നെ​​തി​​രേ എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ൽ മൂ​​ന്നു വീ​​തം ബാ​​റു​​ക​​ൾ​​ക്കെ​​തി​​രേ എ​​ക്സൈ​​സ് വ​​കു​​പ്പ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

50,000 രൂ​​പ വീ​​ത​​മാ​​ണ് പി​​ഴ​​യി​​ട്ട​​ത്. വൈ​​കി​​ട്ട് ഏ​​ഴു ക​​ഴി​​ഞ്ഞാ​​ൽ മ​​ദ്യം വി​​ൽ​​ക്ക​​രു​​തെ​​ന്ന നി​​ർ​​ദേ​​ശം ലം​​ഘി​​ക്കു​​ന്ന ബാ​​റു​​ക​​ൾ​​ക്കെ​​തി​​രേ​​യും ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നു​​ണ്ട്.

പ​​രാ​​തി പ​​ല​​രും ഫോ​​ണി​​ൽ വി​​ളി​​ച്ചു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും എ​​ഴു​​തി​​ത്ത​​രാ​​ൻ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്ന് എ​​റ​​ണാ​​കു​​ളം ജി​​ല്ലാ എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ പ​​റ​​ഞ്ഞു. പ​​രി​​ശോ​​ധ​​നാ വി​​വ​​ര​​ങ്ങ​​ൾ ചോ​​രു​​ന്ന​​തും ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു.

അ​​തേ​​സ​​മ​​യം, എം​​ആ​​ർ​​പി​​യെ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലാ​​ണ് ത​​ങ്ങ​​ൾ​​ക്ക് മ​​ദ്യം ല​​ഭി​​ക്കു​​ന്ന​​തെ​​ന്നും അ​​തി​​നാ​​ൽ​​ത​​ന്നെ പ്രി​​ന്‍റ​​ഡ് നി​​ര​​ക്കി​​ൽ വി​​ല്ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു​​മാ​​ണ് ബാ​​റു​​ട​​മ​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ‌

ജി​​ല്ല​​യി​​ലെ 90 ശ​​ത​​മാ​​നം ബാ​​റു​​ക​​ളും പ​​ത്തു ശ​​ത​​മാ​​നം നി​​ര​​ക്ക് കൂ​​ട്ടി​​യാ​​ണ് വി​​ല്ക്കു​​ന്ന​​തെ​​ന്നും ന​​ട​​പ​​ടി​​യു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​യാ​​ൽ വി​​ല്പ​​ന നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​മെ​​ന്നും ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ എ​​റ​​ണാ​​കു​​ളം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഡേ​​വി​​സ് പാ​​ത്താ​​ട​​ൻ പ​​റ​​ഞ്ഞു.

Related posts

Leave a Comment