”പു​ലി”വാല് പിടിക്കാതെ വാ​ക്സി​നെടുത്തു..! മടവിട്ട് പുലികൾ പുറത്തിറങ്ങുന്നില്ലെങ്കിലും പു​ലി​ വ​രും വീ​ട്ട​ക​ങ്ങ​ളി​ലേ​ക്ക്…

 

തൃശൂർ: ന​ഗ​രം ഇ​ള​ക്കി​യു​ള്ള പു​ലി​ക്ക​ളി​യി​ല്ലെ​ങ്കി​ലെ​ന്ത്, കോ​വി​ഡി​നെ തു​ര​ത്താ​ൻ തൃ​ശൂ​രി​ലെ പു​ലി​ക​ൾ വാ​ക്സി​നെ​ടു​ത്ത​തു കൗ​തു​ക കാ​ഴ്ച​യാ​യി.

തൃ​ശൂ​ർ പൂ​ര​പ്രേ​മിസം​ഘ​വും ടി.​സി. കു​ഞ്ഞി​യ​മ്മ ട്ര​സ്റ്റും സ​രോ​ജ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക്യാ​ന്പി​ലാ​ണ് അ​യ്യ​ന്തോ​ൾ പു​ലി​ക്ക​ളി സം​ഘ​ത്തി​ലെ ജെ​യ്സ​ണ്‍ പു​ലി​വേ​ഷ​ത്തോ​ടെ വ​ന്നു വാ​ക്സി​നെ​ടു​ത്ത​ത്.

ക്ഷേ​ത്ര​ങ്ങ​ളു​മാ​യും പൂ​രോ​ത്സ​വ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ്റ​ന്പ​തോ​ളം ആ​ളു​ക​ൾ​ക്കു വേ​ണ്ടി​യാ​ണു സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി​യ​ത്.

പു​ലി​ക്ക​ളി​ക്കാ​ർ​ക്കു പു​റ​മേ ആ​ന​ക്കാ​ർ, ആ​ന​പ്പു​റ​ക്കാ​ർ, വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​ർ, ക്ഷേ​ത്രജീ​വ​ന​ക്കാ​ർ, ലൈ​റ്റ് സൗ​ണ്ട് ജീ​വ​ന​ക്കാ​ർ, പ​ന്തം പി​ടി​ക്കു​ന്ന​വ​ർ, ഡ​ക്ക​റേ​ഷ​ൻ​കാ​ർ, കൂ​ത്ത് കൂ​ടി​യാ​ട്ടം ക​ലാ​കാ​ര​ൻ​മാ​ർ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ വാ​ക്സി​നെ​ടു​ത്തു.

കു​ഞ്ഞി​യ​മ്മ ട്ര​സ്റ്റി​മാ​രാ​യ അ​ച്യുത​ൻ​കു​ട്ടി, നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ര​പ്രേ​മി സം​ഘം പ്ര​സി​ഡന്‍റ് ബൈ​ജു താ​ഴെ​ക്കാ​ട്ട്, ക​ണ്‍​വീ​ന​ർ വി​നോ​ദ് ക​ണ്ടം​കാ​വി​ൽ, സ​രോ​ജ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക​ട​ർ രോ​ഹി​ത്ത് പി​ഷാ​ര​ടി, ന​ന്ദ​ൻ വാ​ക​യി​ൽ, അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ, സ​ജേ​ഷ് കു​ന്ന​ന്പ​ത്ത്, ര​മേ​ഷ് മൂ​ക്കോ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ലി​ വ​രും…​വീ​ട്ട​ക​ങ്ങ​ളി​ലേ​ക്ക്, ഓൺലൈനിൽ

അനിൽ തോമസ്
തൃ​ശൂ​ര്‍: നാ​ലോ​ണ​നാ​ളി​ല്‍ ന​ര​ന്‍ ന​രി​യാ​കു​ന്ന​തു ന​ട​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാംവ​ര്‍​ഷ​വും തൃ​ശൂ​രി​ന്‍റെ പു​ലി​ക​ള്‍​ക്കു മ​ട​വി​ട്ടു ന​ഗ​ര​ത്തി​ലെ​ത്താ​നാ​കി​ല്ല.

ശ​രീ​ര​മാ​കെ വ​ര​യും പു​ള്ളി​യും കു​ത്തി, അ​ര​മ​ണി​യും പു​ലി​മു​ഖം​മൂ​ടി​യു​മ​ണി​ഞ്ഞ്, കാ​ലു​ക​ളി​ലും അ​ര​യി​ലും താ​ള​ങ്ങ​ള്‍ കൊ​രു​ത്ത് അ​സു​ര​വാ​ദ്യ​മാ​യ ചെ​ണ്ട​യി​ല്‍നി​ന്നു​യ​രു​ന്ന പു​ലി​ക്കൊ​ട്ടോ​ടെ പു​ലി​ക​ള്‍ സ്വ​രാ​ജ് റൗ​ണ്ടി​നെ ഇ​ള​ക്കി​മ​റി​ക്കു​ന്ന കാ​ഴ്ചക​ള്‍ ഇ​ത്ത​വ​ണ​യും തൃ​ശൂ​രി​നു ന​ഷ്ട​മാ​കും.

പു​ലി​യി​റ​ങ്ങാ​ത്ത ഓ​ണ​മാ​ണെ​ങ്കി​ലും വെ​ര്‍​ച്വ​ല്‍ പു​ലി​ക്ക​ളി അ​ഥ​വാ ഓ​ണ്‍​ലൈ​ന്‍ പു​ലി​ക്ക​ളി ഇ​ത്ത​വ​ണ​യും ന​ട​ത്താ​ന്‍ ദേ​ശ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു​ണ്ട്.പു​ലി​ക്ക​ളി​യും ഓ​ണ്‍​ലൈ​നാ​ക്കി തൃ​ശൂ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷംത​ന്നെ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രു​ന്നു.

അ​യ്യ​ന്തോ​ള്‍ ദേ​ശം ക​ഴി​ഞ്ഞവ​ര്‍​ഷം പു​ലി​ക്ക​ളി ഓ​ണ്‍​ലൈ​ന്‍ വ​ഴി ലോ​ക​മെ​മ്പാ​ടു​മെ​ത്തി​ച്ച​തി​ന്‍റെ അ​ല​യൊ​ലി​ക​ള്‍ ഇ​ക്കു​റി കൂ​ടു​ത​ല്‍ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ള്‍​ക്ക് ആ​വേ​ശ​വും പ്രോ​ത്സാ​ഹ​ന​വും പ​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ന്‍ പു​ലി​ക്ക​ളി​ക്കു ടീ​മു​ക​ള്‍ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

അ​യ്യ​ന്തോ​ളി​ല്‍ ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചുത​രു​ന്ന സ്ഥ​ല​ത്ത് കാ​ഴ്ച​ക്കാ​രെ ഒ​ഴി​വാ​ക്കി വെ​ര്‍​ച്വ​ല്‍ പു​ലി​ക്ക​ളി ഒ​രു​ക്കാ​ന്‍ അ​യ്യ​ന്തോ​ള്‍ ദേ​ശം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ട്ടു പു​ലി​ക​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​കൂ. അ​ഞ്ചു കൊ​ട്ടു​കാ​രും.

സം​ഘാ​ട​ക​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും അ​ട​ക്കം പ​ര​മാ​വ​ധി 40 പേ​രെ​യാ​ണു പ​ങ്കെ​ടു​പ്പി​ക്കു​ക. പു​ലി​ക്ക​ളി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഫേ​സ്ബു​ക്ക് ലൈ​വ് വ​ഴി ലോ​ക​ത്തെ കാ​ണി​ക്കും.

അ​ടു​ത്ത വ​ര്‍​ഷ​മെ​ങ്കി​ലും തൃ​ശൂ​രി​ന്‍റെ രാ​ജ​വീ​ഥി​ക​ളെ വി​റ​പ്പി​ക്കാ​ന്‍ അ​ര​മ​ണി​യും കാ​ല്‍​ച്ചില​മ്പും കി​ലു​ക്കി കു​ട​വ​യ​റി​ലെ പു​ലി​മു​ഖ​ങ്ങ​ള്‍ അ​ല​റി​യാ​ര്‍​ത്ത​ണയുമെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ശ​ക്ത​ന്‍റെ ത​ട്ട​ക​ത്തി​ലെ പു​ലി​മ​ട​ക​ള്‍.

Related posts

Leave a Comment