പോ​സ്റ്റ് കോ​വി​ഡ് രോ​ഗി​ക​ളുടെ ചി​കി​ത്സയ്ക്ക് പണം ഈടാക്കും; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു


ച​ങ്ങ​നാ​ശേ​രി: ഓ​ണ​ത്തി​നി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പോ​സ്റ്റ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ എ​പി​എ​ൽ (വെ​ള്ള, നീ​ല റേ​ഷ​ൻ കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ​നി​ന്നു ചി​കി​ത്സ​യ്ക്കു പ​ണം ഈ​ടാ​ക്കാ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും.

പോ​സ്റ്റ് കോ​വി​ഡ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ർ​ഡി​ൽ 750 രൂ​പ, ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റി​ൽ 2000 രൂ​പ, എ​ച്ച്ഡി​യു 1250 രൂ​പ, ഐ​സി​യു 1500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു തു​ക ഈ​ടാ​ക്കു​ക.

ഈ ​തു​ക പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കോ​വി​ഡ രോ​ഗി​ക​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യ മി​ഡി​ൽ ക്ലാ​സ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ കൗ​ണ്‍​സി​ൽ അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണു പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ​ന​ന്ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഒ​രു​പോ​ലെ ഒ​ന്നി​ലേ​റെ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന മ​ൾ​ട്ടി സി​സ്റ്റം ഇ​ൻ​ഫ്ള​മേ​റ്റ​റി സി​ൻ​ഡ്രോം, ശ്വാ​സ​കോ​ശ ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ​യ​്ക്കും ചി​കി​ത്സ​യ്ക്കും ഒ​രേ​ നി​ര​ക്കാ​ണ്.

കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ന്നും സൗ​ജ​ന്യ​ചി​കി​ത്സ ല​ഭ്യ​മാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ, കി​ട​ക്ക, ന​ഴ്സിം​ഗ് ചാ​ർ​ജ്, മ​രു​ന്ന് എ​ന്നി​വ ഉ​ൾ​പ്പ​ടെ എ​ൻ​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ൽ ദി​വ​സം പ​ര​മാ​വ​ധി 2910 രൂ​പ​യേ ഈ​ടാ​ക്കാ​വൂവെ​ന്നും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ വാ​ർ​ഡി​ൽ 2645 ആ​യി​രി​ക്കും നി​ര​ക്ക്.

Related posts

Leave a Comment