ഇനി കുടുങ്ങും… വൈറലാകാൻ വായിൽ തോന്നിയത്; ​സൈ​ബ​ര്‍ പ​ട്രോ​ളിം​ഗ് ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ് ; കേസും അറസ്റ്റും ഉണ്ടാകും

 

കോ​ഴി​ക്കോ​ട് : സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വാ​ന്‍ എ​ന്തും ഏ​തും പ​ങ്കു​വ​യ്ക്കു​ന്ന​വ​ര്‍ കു​ടു​ങ്ങും. പ്ര​കോ​പ​ന​മാ​യ രീ​തി​യി​ല്‍ പോ​സ്റ്റി​ടു​ക​യും അ​വ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ സൈ​ബ​ര്‍ പ​ട്രോ​ളിം​ഗ് പോ​ലീ​സ് ഊ​ർജി​ത​മാ​ക്കി.

ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെടുക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. സൈ​ബ​ര്‍ ഡോ​മും ഓ​രോ ജി​ല്ല​യി​ലേ​യും സൈ​ബ​ര്‍ സെ​ല്ലും സൈ​ബ​ര്‍ പോ​ലീ​സും ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും .

ജ​മ്മു​ കാഷ്മീ​രി​ലെ ക​ഠ്വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ട്സ് ആ​പ്പ് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടും ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശം, ഹ​ര്‍​ത്താ​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ ഇ ​ബു​ള്‍ ജെ​റ്റ് യൂ​ടൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ​യും ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

അ​ത​തു ജി​ല്ല​ക​ളി​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ ലോ​ക്ക​ല്‍ പോ​ലീ​സി​നു കൈ​മാ​റി​യാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

മൂ​ന്ന് വ​ര്‍​ഷം മു​മ്പു​ള്ള വാ​ട്സ് ആ​പ്പ് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 385 ക്രി​മി​ന​ല്‍ കേ​സു​ക​ളാ​യി​രു​ന്നു എ​ടു​ത്ത​ത്. ഇ​തേ​തു​ട​ര്‍​ന്ന് വാ​ട​സ് ആ​പ്പ് വ​ഴി വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് അ​ല്‍​പം കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വീ​ണ്ടും പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് വീ​ണ്ടു​മി​റ​ങ്ങു​ന്ന​ത്.

Related posts

Leave a Comment