കണ്ണൂർ: കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവ് നായയെ വെട്ടിക്കൊന്നു. കോഴിക്കടയിലെ അറവുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊടുംക്രൂരത നടത്തിയത്.
മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് നായ നാട്ടിലൂടെ ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ചോരയൊലിച്ച് കൊണ്ട് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു.
തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അതേസമയം, നിലവില്‍ സ്റ്റേഷനിലുള്ള ഇയാള്‍ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
ഏത് വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികം വൈകാതെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.
സമാനമായ നിരവധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.