ബെർലിൻ: അഫ്ഗാനിൽ നിന്നും ഞായറാഴ്ച മുതൽ 500 പേരെയാണ് ജർമനി പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ചതെന്ന് വിദേശകാര്യമന്ത്രി ഹൈക്കോ മാസ് പറഞ്ഞു.
500 കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 100 ൽ അധികം പേർ അഫ്ഗാൻ പൗര·ാരാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് കഴിയുന്നത്ര ആളുകളെ സുരക്ഷിതരായി എത്തിക്കുന്നത് തുടരാൻ സർക്കാർ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇതിനിടെ ജർമൻ അംബാസഡർ ദോഹയിലെത്തി, അവിടെ താലിബാൻ പ്രതിനിധികളുമായി പ്രാഥമിക നടത്തുന്ന ചർച്ചകൾ തുടരും.
താലിബാൻ സ്ഥാപകനേതാവ് ഖത്തറിൽ നിന്നും 19 വർഷത്തിനു ശേഷം അഫ്ഗാനിൽ തരിച്ചെത്തിയത് വലിയ ആഘോഷമാക്കി.
ഖത്തറിൽ നിന്നും പ്രത്യേക സൈനിക വിമാനത്തിലാണ് നേതാവ് അഫ്ഗാനിൽ എത്തിയത്. അതേസമയം താലിബാൻ വിരുദ്ധറാലികളും രാജ്യത്ത് അരങ്ങേറി. അഫ്ഗാൻ പതാകയേന്തി പ്രതിഷേധിച്ചർക്കുനേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
ജർമൻ ചാൻസലർ അംഗല മെർക്കൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ആശയവിനിമയം നടത്തി.
ജർമനിയെ കഴിയുന്നത്ര അഫ്ഗാൻ പൗര·ാർക്ക് അഭയം നൽകുമെന്നും രാജ്യം വിട്ടു വരുന്നവരെ അമേരിക്ക സ്വീകരിക്കണമെന്നുമാണ് ചാൻസലർ മെർക്കൽ ജോ ബിഡനോട് അഭ്യർഥിച്ചത്.
കാബൂൾ എയർപോർട്ടിലെ ജർമൻ പട്ടാളവും അമേരിക്കൻ സുരക്ഷാ സേനയും തമ്മിലുള്ള അടുത്ത സഹകരണം തുടരുമെന്ന് ഇരുവരും ഉൗന്നിപ്പറഞ്ഞു.
അതേസമയം ഐടി സാങ്കേതിക വീഴ്ച മൂലം ജർമൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഡേറ്റാ വിവരശേഖരം തടസപ്പെട്ടത് വലിയ വിമർശനത്തിന് കാരണമായി.
കാബൂളിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അയ്യായിരത്തോളം നയതന്ത്രജ്ഞരും സുരക്ഷാ സേനയും വികസന പ്രവർത്തകരും അഫ്ഗാൻകാരും ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ടവരെ ഇറ്റലി, സ്വിറ്റ്സർലണ്ട്, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങൾ സ്വീകരിക്കാൻ തയാറായപ്പോൾ ഓസ്ട്രിയ നിരസിച്ചു.
പാശ്ചാത്യ ലോകത്തെ ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ഇടവരുത്തരുതെന്ന് ബ്രിട്ടൻ താലിബാന് മുന്നറിയിപ്പ് നൽകി.
താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
2000ൽ അധികം അഫ്ഗാൻ പൗര·ാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാൻ വിടുന്നതിന് ബ്രിട്ടൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിൽനിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗര·ാരെയും 2052 അഫ്ഗാൻ പൗര·ാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു.
അഫ്ഗാെൻറ സൈനികസംവിധാനത്തിന്റെ അപ്രതീക്ഷിത തകർച്ചക്ക് ഉത്തരവാദികൾ രാജ്യഭരണാധികാരികളാണെന്ന് നാറ്റോ ആരോപിച്ചു.
എന്നാൽ, സേനാപി·ാറ്റത്തിൽ മാറ്റമൊന്നും ഇല്ലെന്നും രാജ്യത്തുനിന്നു പരമാവധി അമേരിക്കൻ പൗര·ാരെയും തങ്ങളുടെ അഫ്ഗാനിലെ സഹായികളെയും ഒഴിപ്പിക്കുമെന്നും യുഎസ് പ്രതിരോധകേന്ദ്രമായ പെൻറഗണ് അറിയിച്ചു.
താലിബാനെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ ലോകരാജ്യങ്ങൾക്കിടയിൽ സജീവ വിഷയമായിരിക്കുന്പോഴാണ് നിലപാട് വ്യക്തമാക്കി കാനഡ രംഗത്തുവന്നത്.
താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോ വ്യക്തമാക്കി.
ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സർക്കാരായി അംഗീകരിക്കാൻ കഴിയുക, താലിബാൻ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ്ളാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ട്രൂഡോ വ്യക്തമാക്കി.
അഫ്ഗാനിൽ താലിബാൻ അടക്കമുള്ള വിവിധ കക്ഷികളുമായി ചർച്ചകൾ നടത്തിവരുകയാണെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ളു അറിയിച്ചു.
മറ്റുള്ളവരുടെയെല്ലാം അഭിപ്രായങ്ങൾ പരിഗണിച്ചു മുന്നോട്ടുപോകുമെന്ന താലിബാന്റെ പ്രഖ്യാപനം ശുഭോദർക്കമാണെന്ന് റഷ്യ.
ചൈന, പാകിസ്താൻ, റഷ്യ എംബസികൾ പ്രവർത്തനം തുടരുന്നുണ്ട്. താലിബാൻ പ്രതിനിധി സംഘം ദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു. റഷ്യയും താലിബാൻ ഭരണത്തെ പിന്തുണയ്ക്കുമെന്നറിയിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാെൻറ മുന്നോട്ടുള്ള ശരിയായ വഴിയെന്ന് പാകിസ്താനും പ്രതികരിച്ചു.
മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തു. രാജ്യം വിട്ടതിന് ശേഷം അബുദാബിയിൽ നിന്നാണ് അഷ്റഫ് ഗനിയുടെ ആദ്യ അഭിസംബോധന.
സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്റഫ് ഗനി പറഞ്ഞു.
താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചേക്കും എന്നും താലിബാന്റെ ലക്ഷ്യം താനായിരുന്നു എന്നും ഗാനി പറഞ്ഞു.
കാബൂൾ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകൾ തുടരുമെന്നും അഷ്റഫ് ഗനി രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് അറിയിച്ചു.
കാബൂളിൽ നിന്ന് പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഇതിനിടെ അഷ്റഫ് ഗനിക്കും കുടുംബത്തിനും അഭയം നൽകികയതായി യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്റഫ് ഗനിയെ സ്വാഗതം ചെയ്തതെന്ന് യുഎഇ വ്യക്തമാക്കി. എന്നാൽ അഷ്റഫ് ഗനിയെ അറസ്ററു ചെയ്യണമെന്ന് ഇന്റർപോളിനോട് താജിക്കിസ്താനിലെ അഫ്ഗാൻ എംബസി അഭ്യർഥിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ