കോഴിക്കോട്: കേരളത്തിലെ ഇടതു സർക്കാർ മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണെന്ന് ആര്‍എസ്എസ് ദേശീയ എക്സിക്യുട്ടീവ് അംഗം രാം മാധവ്.
താലിബാൻ മനോഭാവത്തിന്റെ ഇന്ത്യയിലെ ആദ്യപ്രകടിത രൂപമാണ് മലബാർ കലാപമെന്നും രാം മാധവ് പറഞ്ഞു.
കോഴിക്കോട് സംഘടിപ്പിച്ച മാപ്പിള കലാപം ഹിന്ദുവംശഹത്യയുടെ ഒരു നൂറ്റാണ്ട് എന്ന പരിപാടിയിലാണ് രാം മാധവിന്റെ വിമർശനം. രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്.
ഇതേ മനോഭാവമുള്ളവരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തത്. താലിബാൻ സംഘടനയല്ല, മനോഭാവമാണെന്നും ആര്‍എസ്എസ് നേതാവ് വിമർശിച്ചു.
മാപ്പിള കലാപത്തെ വെള്ളപൂശി സിനിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തതെന്നും ഇതവരുടെ ജീനില്‍ ഉള്ളതാണെന്നും രാം മാധവ് കൂട്ടിച്ചേർത്തു.