കൊടുങ്ങല്ലൂർ: ബൈപാസിലെയും സർവീസ് റോഡിലേയും കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രവാസിയുടെ ഒറ്റയാൾ സമരം.
കോട്ടപ്പുറം ചന്തപ്പുര ബൈ പാസിലെ പടാകുളം സർവീസ് റോഡിലാണു പ്രവാസി അയ്യാരിൽ അബ്ദുൽലത്തീഫ് പ്രതിഷേധ സമരം നടത്തിയത്. ഇന്നലെ രാവിലെ എട്ടു മുതൽ പത്തുവരെയായിരുന്നു സമരം.
മഴ പെയ്താൽ കുഴി കാണാൻ കഴിയാതെ നിരവധി വാഹനങ്ങളാണു ദിവസവും അപകടത്തിൽ പെടുന്നത്. അപകടപരന്പര ആയതോടെ വിവിധ സംഘടനകൾ സമരമുഖത്ത് എത്തിയിരുന്നു
.സമരത്തെ തുടർന്ന് കുഴി അടക്കാൻ 44 ലക്ഷം അനുവദിച്ചിരുന്നു. കുഴികൾ അടച്ചെങ്കിലും പലതും പഴയ പോലെതന്നെയായാതായി ലത്തീഫ് ആരോപിച്ചു.
രണ്ടാഴ്ച്ച മുന്പ് മൂടിയ കുഴികൾ കഴിഞ്ഞ ദിവസം വീണ്ടും അടയ്ക്കുകയും ചെയ്തെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കുഴിയിൽ വീണ് കൈ കാലുകൾ ഒടിയുകയും വീട്ടമ്മ മരിക്കുകയുമുണ്ടായി.
റോഡിലെ കുഴികൾ അടക്കുന്നത് വരെ സമരവുമായി രംഗത്ത് ഉണ്ടാവുമെന്ന് ലത്തീഫ് പറഞ്ഞു