കൊല്ലം: കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം.ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് കൊടിക്കുന്നിലിനെതിരെ പോസ്റ്റർ വ്യാപകമായത്.
കെപിസിസി ജനറൽസെക്രട്ടറി രാജേന്ദ്രപ്രസാദിനെ ഡിസിസി പ്രസിഡന്റ് ആക്കണമെന്ന കൊടിക്കുന്നിലിന്റെ നിർദേശത്തിനെതിരെയാണ് പോസ്റ്റർ. രാജേന്ദ്രപ്രസാദിനെയും അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റർ. കൊടിക്കുന്നിലിന് പിരിക്കാൻ തറവാട് സ്വത്തല്ലെന്നും പോസ്റ്ററിൽ പറയുന്നു.