പൃഥ്വിരാജ് ചിത്രങ്ങളിൽ തനിക്കിഷ്ടപ്പെട്ടവ ഏതൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവും താരത്തിന്റെ ഭാര്യയുമായ സുപ്രിയ മേനോന്.
ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ വെളിപ്പെടുത്തൽ. പുതിയ ചിത്രം കുരുതിയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.
അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, കൂടെ എന്നിവയാണ് സുപ്രിയയ്ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ. ലാല്‍ ജോസ് സംവിധാനം ചെയ്ത് മനോഹരമായ ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍.
മുംബൈ പോലീസിലെ സ്വവര്‍ഗാനുരാഗിയായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ഒരു മുഖ്യധാരാ നായകന് ചെയ്യുന്നത് അതുവരെ കേട്ടിരുന്നില്ല.
അഞ്ജലി മേനോന്റെ കൂടെയില് ഒരു അഭിനേതാവിനെയല്ല, എന്റെ പങ്കാളിയെയാണ് കണ്ടത്- സുപ്രിയ പറയുന്നു.