കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകളിൽ നിറഞ്ഞു നില്‍ക്കുകയാണ് നടി ശില്പ ഷെട്ടി.
പോണ് വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ശില്പ ഷെട്ടിയും വാര്‍ത്തകളില്‍ നിറഞ്ഞത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം മാറി നില്‍ക്കുകയായിരുന്നു ശില്പ ഷെട്ടി.
സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ ഫോറിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ശില്പ. വിവാദ സംഭവത്തെത്തുടര്‍ന്ന് ശില്പ ഈ പരിപാടിയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.
എന്നാല്‍ താരം പൊതുവേദിയിലേക്ക് വീണ്ടും ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്. ഊഷ്മളമായ സ്വീകരണമാണ് റിയാലിറ്റി ഷോയുടെ ടീം ശില്പയ്ക്ക് നല്‍കിയത്.
മത്സരാര്ഥികളും വിധികര്‍ത്താക്കളും ചേര്‍ന്ന് നല്കിയ സ്വീകരണത്തില്‍ ശില്പ ഷെട്ടി വികാരഭരിതയാവുകയായിരുന്നു.
പിന്നാലെ ശില്പ ഷെട്ടി പൊട്ടിക്കരയുകയായിരുന്നു. വിതുമ്പിയ ശില്പയെ വിധി കര്‍ത്താക്കളും മത്സരാര്ഥികളും ചേര്‍ന്ന് ആശ്വസിപ്പിച്ചു.
വൈകാരികയമായ രംഗങ്ങളായിരുന്നു വേദിയില്‍ അരങ്ങേറിയത്. ശില്പയുടെ അഭാവത്തില്‍ കരിഷ്മ കപൂര്‍, സൊനാലി ബിന്ദ്ര, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ തുടങ്ങിയ താരങ്ങളാണ് അതിഥികളായി എത്തിയത്.
ജൂലൈ 19 നായിരുന്നു ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ മുംബൈ പോലീസ് പോണ് വീഡിയോ ചിത്രീകരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.