കോട്ടയം: മാങ്ങാനത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്കർ (28) ആണ് മരിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനാണ്.
ഇന്നു രാവിലെ പത്തോടെയാണ് സംഭവം. കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയിരിക്കുകയായിരുന്നു.
വീടിനോടു ചേർന്നുള്ള ഇവരുടെ വാടക വീടിന്റെ മുറിയിലെത്തിയ വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു കരുതുന്നു.
മുറിയിൽനിന്നു തീ ഉയരുന്നതുകണ്ട് സമീപവാസികൾ കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.