എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും അ​​​ട​​​ച്ചി​​​ട​​ൽ സാ​​​ധി​​​ക്കി​​​ല്ല! നാ​ലാ​ഴ്ച അ​തീ​വ ജാ​ഗ്ര​ത, 870 ട​ണ്‍ ഓ​ക്സി​ജ​ന്‍ ക​രു​ത​ല്‍ ശേ​ഖ​രം! ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​രയോ​​​ഗം ഇന്ന്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ​​​നാ​​​ലാ​​​ഴ്ച അ​​​തീ​​​വ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​രയോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് കാ​​​ല​​​ത്താ​​​ണ് ഓ​​ണം എ​​ത്തി​​യ​​ത്.

എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും അ​​​ട​​​ച്ചി​​​ട​​ൽ സാ​​​ധി​​​ക്കി​​​ല്ല. ജീ​​​വ​​​നും ജീ​​​വി​​​തോ​​​പാ​​​ധി​​​യും ഒ​​​രു​​​പോ​​​ലെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍.

അ​​​തി​​​നാ​​​ലാ​​​ണ് ക​​​ട​​​ക​​​ള്‍​ക്കും ക​​​ച്ച​​​വ​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു​​​മു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ കു​​​റ​​​ച്ച​​​ത്.

കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​ര്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

കു​​​റേ​​പ്പേ​​​ര്‍ അ​​​തു പാ​​​ലി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടു. എ​​​ന്നാ​​​ല്‍, പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ആ​​​ള്‍​ത്തി​​​ര​​​ക്കു​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യമുണ്ടാ​​യി.

അ​​​തീ​​​വ വ്യാ​​​പ​​​ന​​​ശേ​​​ഷി​​​യു​​​ള്ള ഡെ​​​ല്‍​റ്റ വൈ​​​റ​​​സി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ് പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും. മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യു​​​മു​​​ണ്ട്.

അ​​​തി​​​നാ​​​ല്‍ ഓ​​​ണാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഓ​​​ഫീ​​​സു​​​ക​​​ളും തു​​​റ​​​ക്കു​​​മ്പോ​​​ള്‍ എ​​​ല്ലാ​​​വ​​​രും അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു.

മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നി​​​ൽ​​ക്ക​​ണ്ട് താ​​​ലൂ​​​ക്ക് ത​​​ലം ​മു​​​ത​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ കൂ​​ടു​​ത​​ൽ ഓ​​​ക്സി​​​ജ​​​ന്‍ കി​​​ട​​​ക്ക​​​ക​​​ളും ഐ​​​സി​​​യു​​​വും സ​​​ജ്ജ​​​മാ​​​ക്കു​​ക​​യാ​​ണ്.

വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും വ​​​ര്‍​ധി​​​പ്പി​​​ച്ചു. ജി​​​ല്ലാ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഐ​​​സി​​​യു​​​ക​​​ളെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കും.

വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ മൂ​​​ന്നാം ത​​​രം​​​ഗം ഉ​​​ണ്ടാ​​​യാ​​​ല്‍ ഏ​​റെ ബാ​​​ധി​​​ക്കു​​​ന്ന​​​ത് കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ പീ​​​ഡി​​​യാ​​​ട്രി​​​ക് ചി​​​കി​​​ത്സാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​പ്പി​​​ച്ചി​​ട്ടു​​ണ്ട്.

490 ഓ​​​ക്സി​​​ജ​​​ന്‍ സ​​​ജ്ജീ​​​ക​​​ര​​​ണ​​​മു​​​ള്ള പീ​​​ഡി​​​യാ​​​ട്രി​​​ക് കി​​​ട​​​ക്ക​​​ക​​​ള്‍, 158 എ​​​ച്ച്ഡി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍, 96 ഐ​​​സി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ ആ​​​കെ 744 കി​​​ട​​​ക്ക​​​ക​​​ളാ​​​ണ് കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത്.

ഓ​​​ക്സി​​​ജ​​​ന്‍റെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ന്‍ പ്ര​​​ത്യേ​​​ക പ്രാ​​​ധാ​​​ന്യം ന​​​ല്‍​കിവ​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 870 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​ന്‍ ക​​​രു​​​ത​​​ല്‍ ശേ​​​ഖ​​​ര​​​മു​​ണ്ട്.

നി​​​ര്‍​മാ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ 500 ട​​​ണ്ണും കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ല്‍ ബ​​​ഫ​​​ര്‍ സ്റ്റോ​​​ക്കാ​​​യി 80 ടണ്ണും ഓ​​​ക്സി​​​ജ​​​ന്‍ ക​​​രു​​​തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ 290 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നും ക​​​രു​​​ത​​​ല്‍ ശേ​​​ഖ​​​ര​​​മാ​​​യി​​​ട്ടു​​​ണ്ട്.

33 ഓ​​​ക്സി​​​ജ​​​ന്‍ ജ​​​ന​​​റേ​​​ഷ​​​ന്‍ യൂ​​​ണി​​​റ്റു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി വ​​​രു​​​ന്നു​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ 77 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​ന്‍ അ​​​ധി​​​ക​​​മാ​​​യി നി​​​ര്‍​മി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

ഇ​​​തി​​​ല്‍ ഒ​​​മ്പ​​​തെ​​​ണ്ണം പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യിക്കഴി​​​ഞ്ഞു. 38 ഓ​​​ക്സി​​​ജ​​​ന്‍ ജ​​​ന​​​റേ​​​ഷ​​​ന്‍ യൂ​​​ണി​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ര്‍​ക്കാ​​ർ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം 13 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​ന്‍ പ്ര​​​തി​​​ദി​​​നം നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ക്സി​​​ജ​​​ന്‍ ജ​​​ന​​​റേ​​​ഷ​​​ന്‍ സി​​​സ്റ്റം സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​ട്ടു​​ണ്ട്.

ചു​​​മ, തൊ​​​ണ്ട​​​വേ​​​ദ​​​ന, പ​​​നി, ജ​​​ല​​​ദോ​​​ഷം, ശ​​​രീ​​​രവേ​​​ദ​​​ന, ത​​​ല​​​വേ​​​ദ​​​ന തു​​​ട​​​ങ്ങി​​​യ​​വ ഉ​​ണ്ടെ​​ങ്കി​​ൽ യാ​​​ത്ര ന​​​ട​​​ത്താ​​​തെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി കോ​​​വി​​​ഡ് അല്ലെന്ന് ഉ​​​റ​​​പ്പി​​​ക്ക​​​ണം.

മൂ​​​ക്കും വാ​​​യും ശ​​​രി​​​യാ​​​യി മൂ​​​ട​​​ത്ത​​​ക്ക വി​​​ധം ഡ​​​ബി​​​ള്‍ മാ​​​സ്കോ എ​​​ന്‍ 95 മാ​​​സ്കോ ധ​​​രി​​​ക്ക​​​ണം.

വ്യ​​​ക്തി​​​ക​​​ള്‍ ത​​​മ്മി​​​ല്‍ ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ടു മീ​​​റ്റ​​​ര്‍ അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും കൈ​​​ക​​​ള്‍ ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് സോ​​​പ്പും വെ​​​ള്ള​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കു​​​ക​​​യോ സാ​​​നി​​​റ്റൈ​​​സ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ണുവി​​​മു​​​ക്ത​​​മാ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു.

Related posts

Leave a Comment