ലോ​​​​​ക​​​​​മേ കാ​​​​​ണ്‍​ക…!

ടോ​​​​​ക്കി​​​​​യോ: ഭൂ​​​​​ഗോ​​​​​ളം ഒ​​​​​രു കു​​​​​ട​​​​​ക്കീ​​​​​ഴി​​​​​ൽ അ​​​​​ണി​​​​​നി​​​​​ര​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു കാ​​​​​യി​​​​​കപോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​കൂ​​​​​ടി ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ തി​​​​​രി തെ​​​​​ളി​​​​​ഞ്ഞു. ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ആ​​​​​ര​​​​​വം അ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ് മി​​​​​ഴി തു​​​​​റ​​​​​ന്നു.

ഇ​​​​​ന്നുമു​​​​​ത​​​​​ൽ 12 ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ടോ​​​​​ക്കി​​​​​യോ​​​​​യു​​​​​ടെ മ​​​​​ണ്ണി​​​​​ൽ മി​​​​​ന്നും പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ ലോ​​​​​കഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ ചേ​​​​​ക്കേ​​​​​റാ​​​​​നു​​​​​ള്ള പാ​​​​​രാ കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട​​​​​പ്പു​​​​​റ​​​​​പ്പാ​​​​​ട് കു​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ടോ​​​​​ക്കി​​​​​യോ നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ൽ 163 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി.

ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സം​​​​​ഘ​​​​​വു​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​ന്പ​​​​​ത് കാ​​​​​യി​​​​​ക​​യി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 54 താ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ടോ​​​​​ക്കി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ൽ മാ​​​​​റ്റു​​​​​ര​​​​​യ്ക്കും.

ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യ ക​​​​​ലാ, ക​​​​​രി​​​​​മ​​​​​രു​​​​​ന്ന് പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ൽ സ​​​​​ന്പ​​​​​ന്ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ മാ​​​​​റ്റുകൂ​​​​​ട്ടി.

മാ​​​​​ർ​​​​​ച്ച്പാ​​​​​സ്റ്റി​​​​​ൽ ഷോ​​​​​ട്ട്പു​​​​​ട്ട് താ​​​​​രം തേ​​​​​ക് ച​​​​​ന്ദാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ആ​​​​​ശം​​​​​സ നേ​​​​​ർ​​​​​ന്നു.

റി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ലെ സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വ് മാ​​​​​രി​​​​​യ​​​​​പ്പ​​​​​ൻ ത​​​​​ങ്ക​​​​​വേ​​​​​ലു കോ​​​​​വി​​​​​ഡ് പൊ​​​​​സി​​​​​റ്റീ​​​​​വാ​​​​​യ വ്യ​​​​​ക്തി​​​​​യു​​​​​മാ​​​​​യി സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ലേ​​​​​ർ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നാലാ​​​​​ണ് തേ​​​​​ക് ച​​​​​ന്ദ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​താ​​​​​ക​​​​​വാ​​​​​ഹ​​​​​ക​​​​​നാ​​​​​യ​​​​​ത്. മാ​​​​​രി​​​​​യ​​​​​പ്പ​​​​​ൻ ത​​​​​ങ്ക​​​​​വേ​​​​​ലു​​​​​വി​​​​​ന് പു​​​​​റ​​​​​മെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ഞ്ച് കാ​​​​​യി​​​​​ക​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ​​കൂ​​​​​ടി ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ലാ​​​​​ണ്.

1968ൽ ​​​​​ആ​​​​​ദ്യ​​​​​മാ​​​​​യി പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​രം​​​​​ഭി​​​​​ച്ച​​​​​തു മു​​​​​ത​​​​​ൽ നാ​​​​​ലു സ്വ​​​​​ർ​​​​​ണ​​​​​വും നാ​​​​​ലു വെ​​​​​ള്ളി​​​​​യും നാ​​​​​ലു വെ​​​​​ങ്ക​​​​​ല​​​​​വും അ​​​​​ട​​​​​ക്കം 12 മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കു​​​​​ള്ള​​​​​ത്. 2016ൽ ​​​​​റി​​​​​യോ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന പാ​​​​​രാ​​​​​ലി​​​​ന്പി​​​​ക്സി​​​​​ൽ ര​​​​​ണ്ട് സ്വ​​​​​ർ​​​​​ണ​​​​​വും ഒ​​​​​രു വെ​​​​​ള്ളി​​​​​യും ഒ​​​​​രു വെ​​​​​ങ്ക​​​​​ല​​​​​വും അ​​​​​ട​​​​​ക്കം നാ​​​​​ലു മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ​​​​​താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം.

മാ​​​​​ർ​​​​​ച്ച്പാ​​​​​സ്റ്റി​​​​​ൽ അ​​​​​ഫ്ഗാനിസ്ഥാ​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് വ​​​​​ള​​​​​ന്‍റി​​​​​യ​​​​​ർ​​​​​മാ​​​​​രാ​​​​​ണു പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. രാ​​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ഫ്ഗാ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ പാരാലിന്പിക്സിന് എ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല.

Related posts

Leave a Comment