കോവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ഡോക്ടറുടെയും നഴ്സിന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
മലപ്പുറം കൊണ്ടോട്ടി ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ അരുണിമ, നഴ്സായ തസ്നി എന്നിവരാണ് നൃത്തം ചെയ്യുന്നത്.
പിപിഇ കിറ്റ് ധരിച്ച് ഓണപ്പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരുടേയും ഡാൻസ്. നൃകൊണ്ടോട്ടി എംഎൽഎ ടി.വി. ഇബ്രാഹിമാണ് ഫേയ്സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്.
ഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തിയതാണ് ഡോക്ടർ അരുണിമയും സ്റ്റാഫ് നഴ്സ് തസ്നി.
ഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തിയതാണ് ഡോക്ടർ അരുണിമയും സ്റ്റാഫ് നഴ്സ് തസ്നി.
ഉള്ളിലൊതുക്കി വെച്ച നൃത്തച്ചുവടുകൾക്ക് PPE കിറ്റ് തടസ്സമായില്ല…. ഏത് സാഹചര്യത്തിലും ഉത്തരവാദിത്തം നിർവഹിക്കുന്ന സേവന സമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ പ്രതീകമാണിവർ…
കൊണ്ടോട്ടി മണ്ഡലത്തിലെ ഓമാനൂർ (പൊന്നാട്) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന്…. പ്രിയപ്പെട്ട ഡോക്ടർ അരുണിമക്കും സിസ്റ്റർ തസ്നിക്കും അഭിനന്ദനങ്ങൾ. – ടി.വി. ഇബ്രാഹിം കുറിച്ചു.
D