യൂട്ട: നവദന്പതികളെ യൂട്ടാ ആർച്ചസ് നാഷനൽ പാർക്കിൽ വാനിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
ഓഗസ്റ്റ് 14 നാണ് ഇരുവരെയും കാണാതായത്. യൂട്ടായിൽ നിന്നും വാനിൽ നാഷണൽ പാർക്കിലേക്ക് ഉല്ലാസ യാത്രക്ക് തിരിച്ചവരായിരുന്നു ഇവർ.
കാണാതായതിന് നാലു ദിവസങ്ങൾക്കുശേഷം നാഷനൽ പാർക്കിൽ വാഹനത്തിൽ വെടിയേറ്റു മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു.
മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയതായി ഗ്രാന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
അർക്കൻസാസിൽ നിന്നുള്ള ക്രിസ്റ്റൻ ടർണർ (38), മൊണ്ടാനയിൽ നിന്നുള്ള കെയ്ലൻ ഷുൾട്ടസ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
നാലു മാസം മുന്പായിരുന്നു ഇവർ വിവാഹിതരായത്. യൂട്ടായിൽ മോബുപ്രദേശത്ത് വാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് അവർ ഉല്ലാസ യാത്രയ്ക്ക് പോയത്.
ഇവരുടെ മരണം കൊലപാതകമാണെന്നാണു സൂചന. കെയ്ലന്റെ പിതാവ് മകളെ കണ്ടെത്തുന്നതിന് ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ