ലൈയ്പ്സിഗ് (ജർമനി): അഫ്ഗാനിലെ താലിബാന്റെ മുന്നേറ്റം കണ്ട് രാജ്യം വിട്ടോടിപ്പോയ മുൻ മന്ത്രിയിപ്പോൾ ജർമനിയിൽ ഭക്ഷണവിതരണം നടത്തുന്ന ജോലിയാണെന്ന വാർത്ത വൈറലാകുന്നു.
2017ല്‍ അഫ്ഗാനിസ്ഥാനു വേണ്ടി വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട സയ്യിദ് അഹ്മദ് ഷാ സാദത്ത് എന്ന അഫ്ഗാൻ വാര്‍ത്താവിനിമയ മന്ത്രിയാണ് ഇപ്പോൾ ഫുഡ് ഡെലിവറി നടത്തി ജീവിക്കുന്നത്.
തുര്‍ക്കി ചാനൽ റിപ്പോര്‍ട്ടര്‍ അലി ഓസ്കോക് സയ്യിദ് ആണ് ഇതുസംബന്ധിച്ച വാർത്തയും ചിത്രവും ട്വീറ്റ് ചെയ്ത ത്.
സാദത്ത് ജര്‍മനിയിലെ ലൈ യ്പ്സിഗ് നഗരത്തില്‍ ഫുഡ് ഡെലിവറി നടത്തുന്നതിന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്.
കഴിഞ്ഞ വർഷം താലിബാന് ഭീകരർ മുന്നേറ്റം തുടങ്ങിയപ്പോൾ സര്‍ക്കാര്‍ വീഴുമെന്നുറപ്പാതോടെ സാദത്ത് രാജിവച്ച് നാടുവിടുകയായിരുന്നു. തുടർന്ന് ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടി.
അഫ്ഗാനില്‍ കൂടുതല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാദത്ത് ഇന്ത്യയുടെ അഫ്ഗാന് അംബാസഡര്‍ മന്‍പ്രീത് വോറയുമായി 2017ൽ കാബൂളില്‍ ചര്‍ച്ച നടത്തിയത്.
ഇന്ത്യ വിക്ഷേപിച്ച സൗത്ത് ഏഷ്യ ഉപഗ്രഹം ഉപയോഗിക്കാനുള്ള ധാരണാപത്രവും അദ്ദേഹം അന്ന് ഒപ്പുവച്ചിരുന്നു.