‘പണം കൊടുത്താൽ ഈ ഏമാൻ എന്തും ചെയ്തു തരും’;  പാലായിലെ ആക്ഷൻ ഹീറോ ബിജുവിന് എട്ടിന്‍റെ പണി‌കിട്ടിയപ്പോൾ പുറത്തേക്ക് വരുന്നത് നിരവധി പരാതികൾ


പാ​ലാ: എ​ന്തു കാ​ര്യ​വും ചെ​യ്തു ത​രും. പ​ക്ഷേ, ചെ​ല​വ് ചെ​യ്യ​ണം. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻസ് സം​ഘം പി​ടി​കൂ​ടി​യ രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യ്ക്കെ​തി​രേ മു​ന്പും നി​ര​വ​ധി പ​രാ​തി​ക​ൾ.

രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യും പെ​രു​വ സ്വ​ദേ​ശി​യു​മാ​യ കെ.​ജെ. ബി​ജു​വി​നെ​യാ​ണ് ഇ​ന്ന​ലെ ഡി​വൈ​എ​സ്പി വി.​ജി. ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചെ​ല​വ് ചെ​യ്യ​ണം എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ണം കൈ​പ്പറ്റി​യി​രു​ന്ന​താ​യി നി​ര​വ​ധി​യാ​ളു​ക​ൾ പ​റ​യു​ന്നു.

ഇ​ന്ന​ലെ രാ​ത്രി 7.30ന് ​രാ​മ​പു​രം അ​ന്പ​ലം ജം​ഗ്ഷ​നു സ​മീ​പ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്നും വി​ജി​ല​ൻ​സ് ന​ൽ​കി​യ ഫി​നോ​ഫ്ത​ലീ​ൻ പൗ​ഡ​ർ പു​ര​ട്ടി​യ 5000 രൂ​പ തെ​ളി​വു സ​ഹി​തം പി​ടി​ച്ചെ​ടു​ത്തു. രാ​മ​പു​രം നീ​റ​ന്താ​നം മെ​തി​പാ​റ ജ​സ്റ്റി​ൻ സ്വ​ന്തം സ്ഥ​ല​ത്ത് വീ​ട് പ​ണി​യു​ന്ന​തി​ന് പാ​റ​പൊ​ട്ടി​ച്ചി​രു​ന്നു.

ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു ഇ​ത്. സ്ഥ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​തി​നാ​ൽ ജി​യോ​ള​ജി​യു​ടെ പാ​സി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പാ​റ നീ​ക്കം ചെ​യ്യാ​ൻ പ​റ്റാ​തെ വ​ന്നു. തു​ട​ർ​ന്ന് ഇ​തു നീ​ക്കം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​ക്കാ​യി രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​പേ​ക്ഷ ന​ൽ​കി.

പോ​ലീ​സ് ബു​ദ്ധി​മു​ട്ടി​ക്കാ​തെ നോ​ക്കി​ക്കൊള്ളാ​മെ​ന്ന് പ​റ​ഞ്ഞ എ​എ​സ്ഐ ബി​ജു ഇ​തി​നാ​യി ചി​ല​വ് ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​റി​യി​ച്ചു. ഇ​തി​നാ​യി 15,000 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ 19ന് ​ജ​സ്റ്റി​നി​ൽ​നി​ന്ന് ഇ​യാ​ൾ 3000രൂ​പ കൈ​പ​റ്റി​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ണ്ടും ബാ​ക്കി പണത്തിനുവേണ്ടി നി​ര​ന്ത​രം ഫോ​ണ്‍ വി​ളി​ച്ചു. അ​ത്ര​യും തു​ക ന​ൽ​കാ​ൻ ത​ന്‍റെ കൈ​യ്യി​ൽ ഇ​ല്ലെ​ന്നു ജ​സ്റ്റി​ൻ അ​റി​യി​ച്ചു.

5000 രൂ​പ​യെ​ങ്കി​ലും കി​ട്ടി​യേ തീ​രൂ എ​ന്നാ​യി എ​എ​സ്എ ബി​ജു. സ​ഹി​കെ​ട്ട ജ​സ്റ്റി​ൻ വി​ജി​ല​ൻ​സ് എ​സ്പി വി.​ജി. വി​നോ​ദ്കു​മാ​റി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ൻ, കെ.​എ​ൻ. രാ​ജേ​ഷ്, എ​സ്.​ആ​ർ. നി​സാം, സ​ജു എ​സ്. ദാ​സ്, കെ.​ബി. മ​നോ​ജ് കു​മാ​ർ, എം.​കെ. പ്ര​ശാ​ന്ത്കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം ഫി​നോ​ഫ്ത​ലീ​ൻ പൗ​ഡ​ർ പു​ര​ട്ടി​യ 5000 രൂ​പ ജ​സ്റ്റി​നെ ഏ​ൽ​പ്പി​ക്കു​ക​യും തു​ട​ർ​ന്നു തെ​ളി​വോ​ടെ ബി​ജു​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്നു തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment