കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ ആരോപണ വിധേയയായ ചെയര്പേഴ്സണന് അനുകൂലമായി പാര്‍ട്ടി അന്വേഷണ കമ്മീഷന്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പണം വിതരണം ചെയ്തിട്ടില്ലെന്ന നിലപാടിലാണ് കമ്മീഷന്.
ചെയര്‍പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തൃക്കാക്കരയില്‍ നടന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമാണെന്നും കമ്മീഷന് ആദ്യദിവസത്തെ തെളിവെടുപ്പിന് ശേഷം വ്യക്തമാക്കി.സിപിഎമ്മുമായി ചേര്‍ന്ന് പാര്‍ട്ടിയിലെ ചിലര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് വിലയിരുത്തല്‍.
കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡിസിസി പ്രസിഡന്റിന് കൈമാറും. അതിനിടെ നഗരസഭ അധ്യക്ഷ പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി. സുരേഷിനെയും മറ്റ് കൗണ്‍സിലര്‍മാരെയും അന്വേഷണ സംഘം ഇന്ന് വിളിച്ചു വരുത്തിയേക്കും.
പാര്‍ട്ടി കമ്മീഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് വി.ഡി. സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്നലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്നത്. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ഡിസിസി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.
പരാതിക്കാരുടെ മൊഴിയും അന്വേഷണ കമ്മീഷന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മൊഴിയെടുപ്പും അന്വേഷണവും നടത്തിയത്. അതേസമയം പ്രതിപക്ഷത്തിന്റെ പരാതിയിന്മേളുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നടന്ന കൊണ്ടിരിക്കുകയാണ്.