കൂരിക്കുഴി: 25,200 സ്ക്രൂകൾ ഉപയോഗിച്ച് യു എ ഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രമൊരുക്കി;ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കയ്പമംഗലം സ്വദേശി കൂരിക്കുഴി സ്വദേശി സെയ്ദ് ഷാഫി.
കൊടുവിൽ അബ്ദുൽ ഗഫൂർ – ബീവിക്കുഞ്ഞി ദന്പതികളുടെ മകനായ സെയ്ദ് ഷാഫിക്ക് കഴിഞ്ഞ വർഷം സമാനമായ മറ്റൊരു ചിത്രത്തിന് യു.ആർ.എഫ് ഏഷ്യൻ റെക്കോർഡ് ലഭിച്ചിരുന്നു.
സിനിമ – സീരിയൽ രംഗത്ത് സഹ കലാസംവിധായകനായി പ്രവർത്തിച്ചിരുന്ന ഷാഫി നാല് വർഷം മുൻപാണ് ഫുജൈറയിലെ ബിൽഡിംഗ് മെറ്റീരിയൽ കന്പനിയിൽ ജോലിക്ക് കയറിയത്, കന്പനി മാനേജർ അടക്കമുള്ളവരുടെ പ്രോത്സാഹനമാണ് സ്ക്രൂകൾ കൊണ്ട് ചിത്രം നിർമിക്കാൻ ഷാഫിക്ക് പ്രചോദനമായത്.
115 മണിക്കൂറുകൾ വേണ്ടിവന്ന ചിത്രം നിർമിക്കാൻ സുഹൃത്ത് സുഹൈൽ ഇസ്മായിലും ഒപ്പമുണ്ടായിരുന്നു.ജില്ലാ കളക്ടർ ഹരിത ഐഎഎസ് റെക്കോർഡ് കൈമാറി.
നിരവധി പ്രമുഖർക്ക് ചിത്രങ്ങൾ വരച്ച് സമ്മാനിച്ചിട്ടുണ്ടെങ്കിലും എം.എ. യൂസഫ് അലിയും, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് ആലി ഷർഖിയും നേരിട്ട് സമ്മാനം നൽകിയത് വലിയൊരു അനുഭവമായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുന്പോൾ കലയുടെ രംഗത്തേക്കു കാലെടുത്തു വച്ചു തുടങ്ങിയ ഈ കലാകാരൻ പെൻസിൽ, പെൻ, കോഫി പെയിന്റിംഗ് തുടങ്ങിയ മീഡിയങ്ങളിലാണ് വിസ്മയങ്ങൾ ഒരുക്കുന്നത്.
പക്ഷേ ഏറ്റവും ഇഷ്ടം പേനകൊണ്ടുവരയ്ക്കുന്നതാണെന്ന് സെയ്ദ് ഷാഫി പറഞ്ഞു.ഈ കലാകാരന്റെ ഭാര്യ നജ്മത്തും മകൻ നാലു വയസുകാരനായ ഹംദാനുമാണ്.