ആലപ്പുഴ: അഭിനയത്തിനൊപ്പം ചിത്രകലയിലും തന്റേതായ സ്ഥാനം നേടുകയാണ് ചിത്രകാരിയും അഭിനേത്രിയുമായ കാർത്തിക മുരളി.
ലോകമേ തറവാട് കലാ പ്രദർശനത്തിൽ ചിത്രങ്ങളും കൊളാഷും ഒരുക്കിയാണ് സിഐഎ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയായ കാര്‍ത്തിക ശ്രദ്ധ നേടുന്നത്.
ആലപ്പുഴ കയര്‍ കോർപറേഷന് കെട്ടിടത്തിലാണ് ചിത്രങ്ങൾ വച്ചിരിക്കുന്നത്
സൃഷ്ടി സ്കൂൾ ഓഫ് ആർട്സ് ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്നും പഠനം പൂർത്തിയാക്കിയ കാർത്തിക നാടക രംഗത്തും സജീവമാണ്.
സാഹിത്യ സൃഷ്ടികളുടെ ഇൻസ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും കാര്‍ത്തിക ചെയ്യുന്നുണ്ട്.
സമകാലിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കലാസൃഷ്ടി കളെന്ന് കാര്‍ത്തിക പറയുന്നു.
ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്സ്, പികെ, പാനിപറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബോളിവുഡ് ക്യാമറാമാന് സി.കെ. മുരളീധരന്റെ മകളാണ് കാര്‍ത്തിക.