കോട്ടയം: മരണവീടുകളിലെ സാന്പത്തിക തട്ടിപ്പു നടത്തുന്ന സംഘം ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയതായി സൂചന. ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്ന വിവരം ആദ്യം പുറത്തുവന്നതു അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു.
സംഭവം പുറത്തുവന്നതോടെ ജില്ലയിലുടെ വിവിധ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായിട്ടുള്ള വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.തട്ടിപ്പ് സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ഉൾപ്പെട്ടിട്ടുള്ളതായാണ്.
പുറത്തു വരുന്ന സൂചന. പാറന്പുഴ, അകലക്കുന്നം, അയർക്കുന്നം, തിരുവഞ്ചൂർ എന്നി പ്രദേശങ്ങളിൽനിന്നും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ട്. പോലീസ് അന്വേഷണം വ്യാപകമായതോടെ തട്ടിപ്പ് സംഘങ്ങൾ മുങ്ങിയിരിക്കുകയാണ്.
കോട്ടയം പാന്പാടിയ്ക്കുസമീപം കോത്തല സ്വദേശികളുടെ ഓട്ടോറിക്ഷയാണു അതിരന്പുഴയിൽ എത്തിയ തട്ടിപ്പു നടത്തിയ സംഘാംഗങ്ങൾ ഉപയോഗിച്ചതെന്നു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാൽ പാറന്പുഴയിലും അയർക്കുന്നതും എത്തിയ ഓട്ടോറിക്ഷ ഇതു തന്നെയാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഇവിടെ നടന്നതു തട്ടിപ്പാണെന്ന് ആൾകൾക്കു ബോധ്യപ്പെട്ടതു വൈകിയാതിനാൽ ഓട്ടോറിക്ഷയുടെ നന്പർ ശേഖരിക്കാനോ പണം വാങ്ങിയവരുടെ വിവരങ്ങൾ സൂക്ഷിക്കാനോ ബന്ധുക്കൾക്കു കഴിഞ്ഞിരുന്നില്ല. മക്കൾ വിദേശങ്ങളിലുള്ള കുടുംബമാണ് ഇവർ പണം തട്ടിയെടുക്കാനായി ലക്ഷ്യംവയ്ക്കുന്നത്.
പണം നല്കിയ വീട്ടുകാർക്ക് തട്ടിപ്പുകാർ പേര് വിവരങ്ങളും മേൽവിലാസവും നല്കിട്ടുണ്ടെങ്കിൽ അവ വ്യാജമായിരിക്കുമെന്നും പോലീസ് പറയുന്നു.
സ്ത്രീകൾ മാത്രമുള്ളതോ, സ്ത്രീകളുടെ അംഗ സംഖ്യ കൂടുതലുള്ളതോ ആയ വീടുകൾക്കാണ് തട്ടിപ്പ് നടത്തുന്നതിൽ പ്രഥമ പരിഗണ. മരണാനന്തര ചടങ്ങ് കഴിഞ്ഞ് രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇവർ മുൻകൂട്ടി തയാറാക്കിയതുപോലെ വീട്ടിലെത്തുകയും ശാരീരിക അസ്വസ്ഥകളുള്ളതായി പ്രകടിപ്പിച്ചു തട്ടിപ്പു നടത്തുകയും ചെയ്യും.
മരണപ്പെട്ട വ്യക്തിയുമായി അടുത്ത ബന്ധമുണ്ടെന്നും തന്റെ ചികിത്സയ്ക്കായി പണം നൽകാമെന്നും മരണപ്പെട്ട വ്യക്തി നേരത്തെ ഉറപ്പു നൽകിയിരുന്നതായി ഇവർ വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നത്.
അതിനായി മരിച്ചയാളുടെ സമീപകാലപ്രവർത്തനങ്ങളും ഇടപെടലുകളും ബന്ധുക്കളിൽനിന്നും മരണാനന്തര ചടങ്ങുദിവസം മനസിലാക്കിയെടുക്കും. ഇതോടെ ഇവരുടെ വാക്കിൽ വിശ്വസിക്കുന്ന കുടുംബാംഗങ്ങളിൽനിന്നും 5000 രൂപ മുതൽ വലിയ തുകയാണ് ഇവർ തട്ടിപ്പയെടുത്തിരുന്നത്.