കോന്നി: ബ്ലോക്ക് പഞ്ചായത്ത്് ഭരണം കൂടി നഷ്ടമായതോടെ കോന്നി നിയോജകമണ്ഡല പരിധിയില്‍ യുഡിഎഫിന് വന്‍ നഷ്ടം.
കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത് കോന്നിയിലും കോയിപ്രത്തും മാത്രമായിരുന്നു.
കോന്നിയിലെ ഗ്രാമപഞ്ചായത്തുകളില്‍ കോന്നി, തണ്ണിത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും ചിറ്റാറില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
മൈലപ്രയില്‍ ഭരണത്തിലെത്താനുണ്ടായിരുന്ന സാഹചര്യവും നഷ്ടമാക്കി.
ഇടപെടൽ കാര്യക്ഷമമായില്ലെന്ന്
നേരത്തെ 2019ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് കോന്നി നിയമസഭ മണ്ഡലവും നഷ്ടമായി.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിച്ചതോടെ യുഡിഎഫിന് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ഒരു മെംബറുടെ പിന്തുണയില്‍ ഭരണത്തിലുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് നിലനിര്‍ത്താന്‍ നേതൃത്വത്തി ന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ കാര്യക്ഷമമല്ലായിരുന്നുവെന്ന ്പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇളകൊള്ളൂര്‍ ഡിവിഷനില്‍ ജിജി സജിക്ക് സീറ്റ് നല്കുന്നതില് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.
യുഡിഎഫിന് അധികാരം ലഭിച്ചതോടെ പ്രസിഡന്റു സ്ഥാനത്തേക്ക് മൂന്ന് വനിതകളുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. ഭരണപരിചയവും ഇവര്‍ മൂന്നുപേരും അവകാശപ്പെട്ടു.
എന്നാല്‍ ഉപാധികളില്ലാതെ എം.വി. അമ്പിളിയെ പ്രസിഡന്റാക്കാന്‍ നേതൃത്വത്തില ചിലര്‍ നിന്നുണ്ടായ കലാപത്തിന്റെ വക്കിലെത്തിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് വിരുദ്ധ നിലപാട് രഹസ്യമായി സ്വീകരിച്ചപ്പോഴും പ്രശ്ന പരിഹാരത്തിനു ശ്രമം ഉണ്ടായില്ല.
ആറുമാസം കഴിഞ്ഞതോടെ എല്‍ഡിഎഫ് ഇടപെടലില്എതിര്പ്പുകള് മറനീക്കി പുറത്തുവന്നു.
എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതിനുശേഷമുള്ള സാഹചര്യം മനസിലാക്കി ഇടപെടല്‍ നടത്താനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചില്ലെന്നു പറയുന്നു.
നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരും തര്‍ക്കങ്ങളുമാണ് ഭരണം നഷ്ടമാകാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
മുതലെടുത്ത് എൽഡിഎഫ്
ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണസാധ്യത നഷ്ടമാക്കിയതിനു പിന്നിലും സമാന സാഹചര്യമാണ്. യുഡിഎഫിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് എല്‍ഡിഎഫ് കരുക്കള്‍ നീക്കുകയും ചെയ്തു.
കോന്നി നിയോജകമണ്ഡലം 25 വര്‍ഷത്തോളം കൈപ്പിടിയിലുണ്ടായിരുന്ന യുഡിഎഫ് മണ്ഡലപരിധിയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും ഭരിച്ചിരുന്നതാണ്.
യുഡിഎഫ് കോട്ടകളെന്നു വിശേഷണമുണ്ടായിരുന്ന മൈലപ്ര, പ്രമാടം അടക്കമുള്ള ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലായി.
ബ്ലോക്ക് പഞ്ചായത്ത് ഭരണസംവിധാനം നിലവില്‍ വന്നതിനുശേഷം രണ്ടാം തവണയാണ് എല്‍ഡിഎഫ് പിന്തുണയോടെ ഒരു പ്രസിഡന്റ് അധികാരത്തിലെത്തുന്നത്. 2000 – 2005 കാലയളവില്‍ എല്‍ഡിഎഫിനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണം.
ജിജി സജിക്കെതിരെ തെരഞ്ഞെടുപ്പ ് കമ്മീഷനില്‍ പരാതി, നടപടികള്‍ വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ്
കോന്നി: കൂറുമാറിയ യുഡിഎഫ് അംഗം ജിജി സജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായും നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ജിജി സജി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
തുടര്‍ന്ന് ഇവരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. നിയമപ്രകാരമുള്ള നടപടികളിലൂടെ ജിജി സജിക്ക് വിപ്പ് കൈമാറിയിരുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ പരാതിയില്‍ വേഗത്തില്‍ തീര്പ്പുണ്ടാകുന്നില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.