കോട്ടയം: ജില്ലയിൽ നിന്നും ഒരാളെകുടി കാപ്പാ ചുമത്തി നാടുകടത്തി. നിരവധി കേസുകളിൽ പ്രതിയായ അതിരന്പുഴ കാട്ടാത്തി മാവേലി നഗർ വലിയതടത്തിൽ ഡെൽവിൻ ജോസഫി(22)നെയാണ് ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജി ആറു മാസത്തേക്ക് ജില്ലയിൽനിന്നും നാടുകടത്തി ഉത്തരവായത്.
ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നി പോലീസ് ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കുറവിലങ്ങാട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയ കേസിലും അതിരന്പുഴയിൽ പോലീസ് ഉദ്യോഗസ്ഥർക്കുനേരേ പെട്രോൾ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.