കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നും ലഹരി പിടികൂടി സംഭവത്തില്‍ വിവരം കൈമാറിയ ആളെ സംബന്ധിച്ച് അവ്യക്ത തുടരുന്ന സാഹചര്യത്തില്‍ കേസിന്റെ മറവില്‍ മറ്റ് വമ്പന്‍ “ഡീലിംഗ്’ കൊച്ചിയില്‍ നടന്നോയെന്ന സംശയത്തില്‍ അന്വേഷണ സംഘം.
ഫ്ളാറ്റില്‍ ലഹരി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യപരിശോധന നടത്തിയത്. ഇതില്‍ 84 ഗ്രാം എംഎഡിഎംഎയും ഏഴ് പേരെയും എക്സൈസ് ഇവിടെനിന്നും പിടികൂടിയിരുന്നു. പിന്നീട് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സ്പെഷല്‍ സ്ക്വാഡ് യുവതിയടക്കം രണ്ട് പേരെ വിട്ടയച്ചിരുന്നു. ഈ സംഭവം പിന്നീട് വിവാദമായിരുന്നു.
ഇതിന് ശേഷവും ജില്ലാ സ്പെഷല്‍ സ്ക്വാഡ് ഫ്ളാറ്റില്‍ പരിശോധന നടത്തി ഒരുകിലോയിലധികം ലഹരി വസ്തുക്കള്‍ വീണ്ടും പിടികൂടിയിരുന്നു. ഈ സംഭവം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
ആദ്യ പരിശോധനയില്‍ ലഭിക്കാത്ത വിവരം പിന്നീട് എങ്ങനെ ലഭിച്ചുവെന്നതാണ് പ്രധാന സംശയം. ഒപ്പം ഈ കേസിന്റെ മറവില്‍ മറ്റ് വലിയ കേസുകള്‍ കൊച്ചിയില്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
സാധാര വലിയ കേസുകള്‍ പിടിക്കെപ്പെടാതിരിക്കാന്‍ രഹസ്യ വിവരം നല്കി അന്വേഷണസംഘത്തിന്റെ ശ്രദ്ധതിരിക്കുന്ന രീതിയും മയക്കുമരുന്ന സംഘങ്ങള്‍ സ്വീകരിക്കാറുണ്ട്.
അതുകൊണ്ടുതന്നെ ഈ കേസിലും ആ സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം കേസിലെ രണ്ടാമത്തെ റെയ്ഡിനെക്കുറിച്ചും വരും ദിവസങ്ങളില്‍ വിശദമായി അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.