പത്തനംതിട്ട: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക ആഘാതം പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലേക്ക് ദുരന്ത നിവാരണ കമ്മീഷന് അടിയന്തരമായി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പണം കടം എടുത്തതിന്റെ പേരില്‍ പാവങ്ങളെ പല തരത്തില്‍ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബുദ്ധിമുട്ടിക്കുകയാണ്. കോവിഡ് ദുരന്തനിവാരണ കമ്മീഷന് രൂപീകരിക്കണ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ട് നാളുകളേറെയായി. ഇപ്പോഴും നടപടി ഉണ്ടായിട്ടില്ല.
കോവിഡിനെ നിയന്ത്രിക്കുന്നതിനൊപ്പം ജീവിത മാര്‍ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥര്‍ എഴുതി നല്കുന്നതിനു താഴെ ഒപ്പുവയ്ക്കുകയും വായിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്യുന്നത്. കേരളത്തിലെ കോവിഡ് പരിശോധനാ സംവിധാനത്തിന്റെ പാളിച്ചയാണ് രോഗവ്യാപനത്തിനു പ്രധാന കാരണം.
ഒരാള്‍ പോസ്റ്റീവ് ആയാല്‍ സമ്പര്‍ക്കബാധിതരെ കണ്ടെത്തുന്നതിലും കേരളം പരാജയമാണ്.വാക്സിന് ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്.
ഈ പണം ഉപയോഗിച്ച് വാക്സിന് നല്കാന് കഴിയുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴും ഒളിച്ചുവച്ചിരിക്കയാണെന്നും വി.ഡി. സതീശന് പറഞ്ഞു.