തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദേശം.
ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണ്. ബ്രേക് ത്രൂ ഇൻഫെക്ഷൻ പഠനം നടത്തിയ സംസ്ഥാനമാണ് കേരളം.
ഇവിടെ ഐസിയു, വെന്റിലേറ്റർ, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവിൽ 75 ശതമാനം വെന്റിലേറ്റർ, 43 ശതമാനം ഐസിയു ഒഴിവുണ്ട്.
ഹോം ഐസൊലേഷൻ പൂർണതോതിൽ ആകണം. വീട്ടിൽ സൗകര്യമില്ലാത്തവർ മറ്റു കേന്ദ്രങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കണം.
എപിഎൽ പട്ടികയിലുള്ളവർക്ക് പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കുന്ന ഉത്തരവ് സംബന്ധിച്ച അവ്യക്തത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.