നക്കിയും ഉമ്മ കൊടുത്തുമൊക്കെ യുവതിയുടെ ശ്രദ്ധ തിരിച്ചു ! ഒടുവില്‍ നൈസായി കേക്ക് അടിച്ചു മാറ്റുകയും ചെയ്തു; വീഡിയോ വൈറലാകുന്നു…

നായ്ക്കള്‍ നല്ല സ്‌നേഹമുള്ളവരാണ് അതുപോലെ തന്നെ കൗശലക്കാരുമാണ്. അത്തരത്തില്‍ കൗശലക്കാരനായ ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഫേയില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള നായയാണ് വീഡിയോയിലെ താരം. പെണ്‍കുട്ടിയുടെ ശ്രദ്ധതിരിച്ച് മേശയിലിരിക്കുന്ന കേക്ക് അടിച്ചുമാറ്റാനാണ് ഈ വിദ്വാന്റെ പരിശ്രമം.

ഇതിനായി മികച്ച അഭിനയം തന്നെയാണ് നായ പുറത്തെടുത്തത്. പഠിച്ച പണി പന്ത്രണ്ടും പുറത്തെടുത്ത് യുവതിയുടെ ശ്രദ്ധ മേശയില്‍ നിന്നകറ്റാനാണ് നായ ശ്രമിച്ചത്.

ഇതിനിടയില്‍ ഒരിക്കല്‍പോലും മേശയിലേക്കോ മേശപ്പുറത്തിരിക്കുന്ന ഭക്ഷണത്തിലേക്കോ ആശാന്‍ നോക്കുന്നുപോലുമില്ലെന്നതാണ് കൗതുകം. യുവതി തലതിരിച്ചതും ഞൊടിയിടയില്‍ കക്ഷി കേക്ക് അകത്താക്കുകയും ചെയ്തു.

Related posts

Leave a Comment