ജയ്പുർ: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചു.
നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഞായറാഴ്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസിയായ ഹരിപ്രസാദ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
ഈസമയം മറ്റു പ്രതികളും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാരണം അന്വേഷിച്ചു.
പിന്നീട് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
20കാരനായ ഒരാളെയും പ്രായപൂര്‍ത്തിയാകാത്തയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.